ആറന്മുള: മിച്ചഭൂമിയായി കണ്ടെത്തിയ ആറന്മുളയിലെ ഭൂമി ഭൂരഹിതരായ പട്ടികജാതി,വര്‍ഗ്ഗകാര്‍ക്ക് വിതരണം ചെയ്യണമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അഭിപ്രായപ്പെട്ടു. വിമാനത്താവള പദ്ധതിക്കെതിരെ അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 46-ാം ദിവസം ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണ സമരത്തെ ഇത്ര പരിഹാസത്തോടെയും ധാര്‍ഷ്ട്യത്തോടെയും അധികാരികള്‍ നേരിട്ട ചരിത്രം ബ്രിട്ടീഷ് ഭരണകാലത്തും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. കോമളപ്പൂഴി തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ജാഥയായി എത്തി സത്യാഗ്രഹത്തില്‍ പങ്കെടുത്തു. തങ്കമ്മ മധു, ലീല പ്രഭാകരന്, സരസമ്മ, സി. പൊന്നമ്മ എന്നിവരുടെ നേതൃത്വത്തില്‍ കൊയ്ത്തുപാട്ടും നാടന്‍പാട്ടും അവതരിപ്പിച്ചു.
സിപിഐ ഏരിയാ കമ്മറ്റി അംഗം അജിത് കുറുന്താര്‍ സ്വാഗതം പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം റോയി ജോര്‍ജ്ജ്, ആര്‍എസ്എസ് പ്രാന്ത സഹധര്മ്മജാഗരണ് പ്രമുഖ് കെ. നന്ദകുമാര്‍, സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം കെ.എം. ഗോപി, പി. ഇന്ദുചൂഡന്, തൊഴിലുറപ്പു പ്രവര്‍ത്തകരായ ചന്ദ്രമതി പി.കെ., ഗീതാ വിജയന്, പരിസ്ഥിതി പ്രവര്ത്തകന് ആറന്മുള വിജയകുമാര്‍, കെ.പി. സോമന്, ഗിരീഷ് പി.റ്റി., ഷിബു പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: