ആലുവ: ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെയും ബാലസംസ്കാരകേന്ദ്രത്തിന്റെയും സ്വപ്നപദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സാക്ഷാല്‍ക്കരിക്കപ്പെടുന്നു. തൃശൂര്‍ കൊടകരക്ക് സമീപം കനകമലയുടെ താഴ്വാരത്താണ് വൃന്ദാരണ്യം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്.
ഗോശാല, ഔഷധവനം, നക്ഷത്രവനം, ശ്രീകൃഷ്ണബാലലീലോദ്യാനം, പൗരാണിക-ചരിത്രസംഭവങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശിനി, വേദവിജ്ഞാനകേന്ദ്രം, സന്ദര്‍ശകര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍, സൗരോര്‍ജം മുതലായവ തുടങ്ങി 25-ല്‍പരം പദ്ധതികളും അവയ്ക്കൊക്കെ കേന്ദ്രമായി വെണ്ണകണ്ണന്റെ വിഗ്രഹപ്രതിഷ്ഠയുള്ള ഉന്നത ഗോപുരത്തോടുകൂടിയ ശ്രീകൃഷ്ണമന്ദിരവുമാണ്നിര്മ്മിക്കുക. കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍തന്നെ അഭൂതപൂര്‍വ്വമായ ഈ ബൃഹദ് സംരംഭത്തിന്റെ ഭൂമിപൂജ ഏപ്രില്‍ 16 ന് കാഞ്ചി കാമകോടി പീഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി സ്വാമികള്‍ നിര്‍വഹിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് ആമുഖപ്രഭാഷണം നടത്തും. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജസ്റ്റിസ് ആര്. ഭാസ്കരന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, കവി എസ്. രമേശന്‍നായര്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആര്. ലാല്‍കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിക്കും.
പരിപാടിയുടെ നടത്തിപ്പിനായി പി.എന്‍. ഈശ്വരന് നമ്പൂതിരി, ഡോ. ഡി.പി. നായര്‍, കെ.എസ്. പത്മനാഭന് ശ്രീകുമാര്‍, കെ.എസ്. പത്മനാഭന്, ക്യാപ്റ്റന്‍ പി. വേണുഗോപാല്‍, കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട്, കൈമുക്ക് വൈദികന് ശ്രീധരന് നമ്പൂതിരിപ്പാട് (രക്ഷാധികാരിമാര്‍), ടി.എസ്. പട്ടാഭിരാമന് (ചെയര്മാന്), വി.പി. നന്ദകുമാര്‍, ഡോ. ഇ. ശ്രീനിവാസന്, സേതു, പി.എസ്. ശ്രീകുമാര്‍, എ.എ. ഹരിദാസ്, കെ.ആര്. ദേവദാസ്, എ.യു. രഘുരാമപ്പണിക്കര്‍, പി.കെ. ഗോവിന്ദന്‍മാസ്റ്റര്‍, എ.ജി. ബാബു, ശ്രീകുമാര്‍, ചന്ദ്രശേഖരമേനോന്, കെ.വി. സദാനന്ദന്, കെ.പി. ഹരിദാസ് (വൈസ് പ്രസിഡന്റുമാര്‍), എന്‍.പി. ശിവന് (ജനറല്‍ കണ്‍വീനര്‍), ദേവദാസ് (വ്യവസ്ഥാ പ്രമുഖ്), സുരേന്ദ്രനാഥ്, ശങ്കരനാരായണന്, പി.കെ. രവീന്ദ്രന്, അനന്തകൃഷ്ണന് (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗം എം.എ. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എസ്. ജയകൃഷ്ണന്, കിട്ടുനായര്‍, സതീഷ്കുമാര്‍, സി.സി. ശെല്വന്, ലാല്‍കൃഷ്ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: