ആലപ്പുഴ: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുവതിക്ക് അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് കരുതി ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. മലപ്പുറം മേല്‍മുറിയില്‍ കരിമ്പനയില്‍ വേലായുധന്റെ മകന് ഷിബു (26)വാണ് മരിച്ചത്. ആലപ്പുഴ നഗരത്തിലെ കല്ലുപാലത്തിന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. യുവാവ് പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ 24കാരിക്കൊപ്പമാണ് ഇവിടെ മുറിയെടുത്തിരുന്നത്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും നാടുവിടുകയുമായിരുന്നു. വ്യാഴാഴ്ച നഗരത്തിലെത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.
രാത്രിയോടെ യുവതിക്ക് അപസ്മാരമുണ്ടാകുകയും ബോധരഹിതയാവുകയും ചെയ്തു. യുവതി മരിച്ചെന്ന ധാരണയില്‍ ഷിബു ജീവനൊടുക്കുകയായിരുന്നു.
കുറച്ചുസമയത്തിന് ശേഷം ബോധം തിരികെ ലഭിച്ച യുവതിയാണ് ഷിബുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ലോഡ്ജ് അധികൃതര്‍ സൗത്ത് പോലീസിനെ വിവരമറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുവതി പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: