കൊച്ചി: പാര്‍ട്ടികള്‍ നല്കുന്ന താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പട്ടികയില്പെടില്ലെങ്കില് അവരെ താരപ്രചാരകരുടെ പട്ടികയില്‍ പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകന് എ.ആര്. മൊഹന്തി പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ താരപ്രചാരകരുടെ പ്രചരണം സംബന്ധിച്ചിള്ള പട്ടിക വരണാധികാരി വഴി ഇലക്ഷന് കമ്മീഷന് നല്‍കണം. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് 40 നേതാക്കളുടെയും അംഗീകൃതമല്ലാത്ത രജിസ്റ്റേര്‍ഡ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് 20 നേതാക്കളുടെയും പട്ടിക ഇപ്രകാരം നല്‍കാം. പട്ടികയിലുള്ള താരപ്രചാരകരുടെ തിരഞ്ഞെടുപ്പു പര്യടനച്ചെലവുകള് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചെലവില്‍ പെടുത്തും.
തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മെഷീനുകളുടെ രണ്ടാംഘട്ട പരിശോധനയില്‍ എല്ല സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പങ്കെടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷകന് എ.ആര്.മൊഹന്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സഹവരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: