കൊല്ലം: ഹിന്ദു സംസ്കാരത്തെയും സന്ന്യാസി പരമ്പരകളെയും കളങ്കിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാതാ അമൃതാനന്ദമയി മഠത്തിനും അമ്മയ്ക്കും എതിരെ നടക്കുന്ന കുപ്രചാരണങ്ങളെന്ന് അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കാനെത്തിയ ക്ഷേത്രസംരക്ഷണ സമിതി അധ്യക്ഷന്‍ ഡോ. കെ. അരവിന്ദാക്ഷന് പറഞ്ഞു. ആശ്രമത്തിനും അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രസംരക്ഷണ സമിതിയുടെ സര്‍വ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തോടൊപ്പം ക്ഷേത്രസംരക്ഷണ സമിതി നേതാക്കളായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, റ്റി.യു. മോഹനന്, ജി.ബി. ദിനചന്ദ്രന്, സി.കെ. കുഞ്ഞ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: