പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം തേടി വലിയ പ്രക്ഷോഭം നടത്തുകയാണെന്നാണ് പല സംഘടനകളും അവകാശപ്പെടുന്നത്. സ്വന്തം പാര്‍ട്ടി മാത്രമല്ല നിരവധി സംഘടനകളും ഇക്കാര്യം പറഞ്ഞ് സമുദായത്തില്‍ വിലസുന്നുമുണ്ട്. മദനിയുടെ അടുത്ത ബന്ധുവെന്നു പറയുന്ന നേതാക്കളടക്കം മദനിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നുമുണ്ട്.
ഇന്നും ഇന്നലെയുമല്ല മദനി ജയിലായ കാലത്തു തുടങ്ങിയതാണ് ഈ പരിപാടി. 2008ലെ ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാണ് മദനി.
ലഷ്കര്‍ ഇ തൊയ്ബ എന്ന പാക് ഭീകരസംഘനയുമായി അടുത്ത ബന്ധമുള്ള തടിയന്റവിട നസീറുമായി വരെ ബന്ധമുള്ള മദനിയാണ് നസീറിന് ഒ ളിത്താവളം ഒരുക്കി നല്കിയതും. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ മദനിയിപ്പോള് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ മദനി കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ജയിലായിരുന്നു. പിന്നീട് കേസില്‍ കോടതി മദനിയെ വിട്ടയച്ചു. പിന്നീടാണ് ബാംഗ്ലൂര്‍ സ്ഫോടനക്കസില്‍ ജയിലിലായത്. ഇതിനിടെ മാര്‍ച്ച് 2013ല്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാലുടന്‍ മദനിയെ മോചിപ്പിക്കാന്‍ വേണ്ട നടപടി എടുക്കുമെന്നാണ് പറഞ്ഞിരുന്നത്. അവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നിട്ട്കാലം കുറേക്കടന്നെങ്കിലും മദനി പുറത്തിറങ്ങിയിട്ടില്ല.
മദനി ജയിലില്‍ കിടക്കുന്നത് പലര്‍ക്കും അനുഗ്രഹമാണെന്നതാണ് ഒരു സത്യം. കാരണം ലളിതം മദനിയുടെ പേരില്‍, കേസു നടത്താനെന്ന പേരില്‍, കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വര്‍ഷങ്ങളായി നടക്കുന്നത് കൊണ്ടുപിടിച്ച പിരിവാണ്. കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും എല്ലാം പിരിവു കാലങ്ങളായി തകൃതിയായി നടക്കുന്നുണ്ട്.
ഇതിനകം കോടികള്‍ പിരിച്ചു കഴിഞ്ഞതായാണ് ബന്ധപ്പെട്ട പലരും നല്കുന്ന സൂചന. പല സംഘടനകളും ഇങ്ങനെ പിരിച്ച പണത്തിന് കണക്കില്ല. അങ്ങനെ മദനിയുടെ പേരില്‍ വന്‍തോതില്‍ പണം പോക്കറ്റിലാക്കിയത്പലരാണ്.
മദനി പുറത്തുവരാതിരുന്നാല്‍ കൊയ്ത്ത് തുടരാമെന്ന് കണക്കു കൂട്ടി നടക്കുന്ന ധാരാളം പേരുണ്ട്. ചില സംഘടനകളില്‍ പിളര്‍പ്പ് ഉണ്ടായതു പോലും പണപ്പിരിവിെന്റ പേരിലാണ്. മദനി പുറത്തിറങ്ങരുതെന്ന് മറ്റാരേയുകാള് ആഗ്രഹിക്കുന്നതും ഇക്കൂട്ടരാണ്.
മദനി പുറത്തിറങ്ങാതിരിക്കാന്‍ നീക്കം നടത്തുന്നതും ചരടുവലിക്കുന്നതും ഇവരാണെന്നു പോലും ആകഷേപമുണ്ട്. പത്തു പുത്തന്വരുമെങ്കില് മദനി അകത്തുകിടന്നാലെന്തെന്ന് ചിന്തിക്കുന്നവരെ എങ്ങനെ കുറ്റം പറയും.ഈതിരഞ്ഞെടുപ്പിലും മദനിവിഷയം സജീവമാക്കാന്‍ നീക്കങ്ങളുണ്ട്. ഇന്നലെ മദനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ വരും ദിവസങ്ങളില്‍ ഇത് ചര്‍ച്ചയാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: