ചങ്ങനാശ്ശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ: പി. സുധീറിന്റെ തെരഞ്ഞെടുപ്പു പ്രചരണം ഇടതുവലതു മുന്നണികളേക്കാള്‍ മുന്നിലായി. സംഘപരിവാര്‍ സംഘടനകള്‍ ഒറ്റക്കെട്ടായിട്ടുള്ള പ്രവര്‍ത്തനമാണ് താഴെത്തട്ടില്‍നിന്നും കാണാന്‍ കഴിയുന്നത്. ഇത് ഇരുമുന്നണികളുടെയും ഉറക്കം കെടുത്തുന്നുമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പല സ്ഥലങ്ങളിലും തുറന്നു കാട്ടുന്നുണ്ട്. സ്ക്വാഡു പ്രവര്ത്തനങ്ങള്ക്ക്പോലും ഇറങ്ങാന്‍ ആളുകള്‍ വളരെകുറവാണ്. ഇരുമുന്നണികള്‍ക്കും കഴിഞ്ഞ പ്രാവശ്യത്തെക്കാളും തണുത്ത പ്രവര്‍ത്തനമാണ് കാണുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് പല മേഖലകളിലും കടന്നു ചെല്ലാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: