ആലപ്പുഴ: ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വലിയ തട്ടിപ്പാണ്. കഴിഞ്ഞ പത്തുവര്‍ഷം അധികാരത്തിലിരുന്നിട്ട് ചെയ്യാത്ത കാര്യങ്ങള്‍ ഇനി അധികാരത്തില്‍ വന്നാല്‍ ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നാണ് ഒരു വാഗ്ദാനം. കള്ളപ്പണക്കാരുടെ കൈയിലുള്ള പട്ടിക സുപ്രീംകോടതി പറഞ്ഞിട്ടും പുറത്തുവിടാത്ത കോണ്‍ഗ്രസാണ് ഈ വാഗ്ദാനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ബി. ചന്ദ്രബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമൊക്കെയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. പട്ടിക പുറത്തായാല്‍ കോണ്‍ഗ്രസിന്റെ മുഖംതന്നെ നഷ്ടപ്പെടുമായിരുന്നു. ആ സ്ഥിതിക്ക് ഇനി കള്ളപ്പണം കണ്ടുകെട്ടുമെന്ന് പറഞ്ഞാല്‍ അത് ആരും മുഖവിലയ്ക്കെടുക്കില്ലെന്നും പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം 78,000 കോടിയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് 23 ലക്ഷം കോടിരൂപയുടെ ആനുകൂല്യം നല്കി. ഇതില്‍നിന്ന് തന്നെ കോണ്‍ഗ്രസ് ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണ്. ഇതിനെതിരെ ശക്തമായ വികാരം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: