പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് അനുഗ്രഹം തേടി എം.ബി. രാജേഷ് എം.പിയുടെ വീട്ടിലെത്തി. ഇന്നലെ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് കൈലിയാടുള്ള രാജഷിന്റെ വീട്ടിലെത്തിയത്. രാജേഷിന്റെ പിതാവ് ബാലകൃഷ്ണന് നായരും അമ്മ രുഗ്മിണിയമ്മയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിച്ചു. തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ഏറെ നാളായി ഒന്ന് നേരില്‍ കാണണമെന്ന് അഗ്രഹിച്ചിരിക്കുന്നതിനിടയിലാണ് വന്നതെന്ന് അമ്മ രുഗ്മിണിയമ്മ പറഞ്ഞു. കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: