ചങ്ങനാശ്ശേരി: റെയില്‍വേ പാളത്തിന് സമീപം പാടശേഖരത്ത് തീയും പുകയും കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ പിന്നോട്ടോടിച്ചു. ചങ്ങനാശ്ശേരി ഇരുപ്പാ റെയില്‍ക്രോസിന് സമീപമാണ് പാടശേഖരത്ത് വന്‍ തീയും പുകയും ഉണ്ടായത്. ഇതുമൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 നാണ് സംഭവം. തരിശുകിടന്ന നൂറുകണക്കിനേക്കര്‍ പാടശേഖരത്തിനാണ് തീ പടര്‍ന്നു പിടിച്ചത്. റെയില്‍പാളത്തിലേക്ക് പുകപടലം വ്യാപിച്ചതോടെ ദിശകാണാനാകാതെ ചങ്ങനാശ്ശേരിയിനിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പിന്നോട്ട് ഓടിച്ചു.
റോഡ് സൗകര്യമില്ലാതിരുന്നതിനാല്‍ പാടത്തെ തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്താന്‍ വൈകി. 3.30 ഓടെ പാലത്തിനടുത്തെ തീ നിയന്ത്രണവിധേയമാക്കിയതോടെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും പിടിച്ചിട്ടിരുന്ന ട്രെയിനുകള്‍ യാത്ര തുടര്‍ന്നു. കഴിഞ്ഞയിടെ തുരുത്തിയില്‍ പാടശേഖരത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് തീവണ്ടികള്‍ ചിങ്ങവനത്തും ചങ്ങനാശ്ശേരിയിലും പിടിച്ചിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: