തിരുവനന്തപുരം: പട്ടികജാതി ലിസ്റ്റില്‍പ്പെട്ട പരവന്‍ സമുദായത്തിന്റെ സംവരണവും പദവിയും അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കം സര്‍ക്കാര്‍ നടത്തുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആരോപിച്ചു.
പരവന്‍ സമുദായത്തെ പട്ടികജാതി സംവരണ സമുദായമായി പ്രഖ്യാപിച്ചിരിക്കെ ഒഇസി പട്ടികയില്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഭരണഘടനാപരമായി ഉള്‍പ്പെടുത്തി, സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു സമുദായത്തെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഒബിസി ലിസ്റ്റിലും പട്ടികജാതി ലിസ്റ്റിലും ഒരേസമയം ഉള്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ല. ഈ നടപടി പരവന്സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണ്.
സാമൂഹ്യപിന്നോക്കാവസ്ഥയ്ക്ക് ഇന്നും പരിഹാരം കാണാന്‍ കഴിയാത്ത ഒരു സമൂഹത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയും അനീതിയുമാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: