കൊച്ചി: ഗുജറാത്തില്‍ നരേന്ദ്ര മോദിയുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ പ്രശസ്ത ചലച്ചിത്രതാരം സുരേഷ്ഗോപി പറയുന്നു- ‘ആയിരം കുറുനരികളുടെയിടയ്ക്ക് ഞാന്‍ ഒരു സിംഹത്തെ കണ്ടു. നിലയ്ക്കാത്ത ഓരിയിടലുകള്ക്കിടയ്ക്ക് ഞാന്‍ ഒരു സിംഹനാദം കേട്ടു.’
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണഗാനങ്ങളുടെ സിഡി ‘താമര’ കവി എസ്. രമേശന്നായരില്നിന്ന് നേരിട്ട് സ്വീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു സുരേഷ്ഗോപിയുടെ വാക്കുകളില്‍. എന്നേ വേണമായിരുന്നു ഭാരതത്തില്‍ ഒരു ഭരണമാറ്റം. അഴിമതിക്കും കുടുംബവാഴ്ചക്കും എന്നേ അറുതിവരുത്തണമായിരുന്നു. ലക്ഷം കോടി കള്ളപ്പണം വിദേശബാങ്കുകളില്‍നിന്ന് മടക്കിക്കൊണ്ടുവരുവാന്‍ 65 വര്‍ഷമായിട്ടും നിങ്ങള്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് സുപ്രീംകോടതി ഇന്നും ചോദിച്ചിരിക്കുന്നു, ഈ ഭരണക്കാരോട്! ഇനിയും ഭാരതത്തില്‍ ഒരു വിദേശി ഭരണം വേണ്ടാ. സ്വദേശിഭരണം മതി. ഇനിയെങ്കിലും ഈ നാട് രക്ഷപ്പെടണം. അതിനാണ് അഭിമാനിയായ ഓരോ ഭാരതപൗരനും പ്രതീക്ഷയോടെ മോദിയുടെ അരങ്ങേറ്റം കാക്കുന്നത്.
അതേയുള്ളൂ രക്ഷ. സുരേഷ് ഗോപിക്ക് മോദിയിലുള്ളത് ശുഭാപ്തിവിശ്വാസംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: