കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ശ്വാസംമുട്ടുന്ന നിലയിലേക്ക്. രക്ഷപ്പെടാന്‍ അടിയന്തരമായി ഫണ്ട് കണ്ടെത്താന്‍ വകുപ്പ് മേധാവികള്‍ക്ക് മൂന്നിന നിര്‍ദ്ദേശം.
വിവിധ വകുപ്പുകളില്‍ ഇതുവരെ ഉപയോഗിക്കാത്ത തുകയും ഏതെങ്കിലും വാണിജ്യബാങ്കുകളില്‍ തുക നിക്ഷേപമായുണ്ടെങ്കില്‍ പിന്‍വലിച്ച് അതും സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കുക, നികുതി വരുമാനം ഉണ്ടാക്കുന്ന വകുപ്പുകള്‍ മാര്‍ച്ച് 31 ന് മുമ്പ് പരമാവധി പിരിച്ചെടുക്കുക എന്നീ മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇന്നലെ നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങളെല്ലാം അടിയന്തരമായി പാലിക്കണമെന്നും വീഴ്ചവരുത്തിയാല്‍ അതീവ ഗൗരവത്തില്‍ കണ്ട് ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ കണ്ട്രോളിംഗ് ഓഫീസര്‍മാര്‍, വകുപ്പ്മേധാവികള്‍, ശമ്പളം പിന്‍വലിച്ച് -വിതരണം ചെയ്യുന്ന ഓഫീസര്‍മാര്‍ എന്നിവരാണ് ഈ ഉത്തരവ് പാലിക്കേണ്ടത്.
കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കച്ചിത്തുരുമ്പ് തേടുന്ന സര്‍ക്കാറിന്റെ ദയനീയ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബില്‍ സ്വീകരിക്കാനുള്ള തിയ്യതി ഈ മാസം 31ലേക്ക് മാറ്റേണ്ടിവന്നതാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ബില്‍ സ്വീകരിക്കുന്ന തിയ്യതി 26 ആക്കി കുറച്ച്, അധികമാരും അറിയാതെ ചെലവ് നിയന്ത്രിക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ പ്രതീക്ഷ. എന്നാല്‍ ജനവികാരം കടുത്തതും ഈ നടപടി തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നും മനസ്സിലാക്കി തിരുത്തുകയായിരുന്നു. ഇതോടെ തൃത്താല പഞ്ചായത്തുകളിലെ എല്ലാ ബില്ലുകളും മാര്‍ച്ച് 31ഓടെ ട്രഷറികളില്‍ സമര്‍പ്പിക്കപ്പെടും.അതോടെ പണം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാകും. എന്നാല്‍ ഇതിനുള്ള പണം ട്രഷറികളില്‍ ഇല്ലെന്നുള്ളതാണ് വസ്തുത.
ക്ഷേമപദ്ധതികളിലും കടപ്പത്രങ്ങളിലൂടെയുമുള്ള തുക ട്രഷറികളിലേക്ക് എത്തിക്കാമെന്ന സര്‍ക്കാറിന്റെ പ്രതീക്ഷയും വിജയിക്കുന്നില്ല. വകുപ്പുകളില്‍ ഇതുവരെ ഉപയോഗിക്കാത്ത മെയിന്റനന്‍സ് ഗ്രാന്റും മറ്റും ട്രഷറികളില്‍ എത്തിക്കാനുള്ള ശ്രമവും ഇപ്പോള്‍ നടക്കുന്നുണ്ട്.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: