കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ആരംഭിക്കുന്നു. പി.ആര്.സി.ഐ.യുടെ 24-ാമത് ചാപ്റ്ററാണ് കൊച്ചിയില്‍ തുടങ്ങുന്നത്. ചെയര്‍മാനായി യു.എസ്.കുട്ടി (സൗഭാഗ്യ), സെക്രട്ടറിയായി ടി.വിനയ് കുമാര്‍ (ഗൈഡ് പി.ആര്. ആന്റ് ബ്രാന്‍ഡിംഗ്) എന്നിവരെ തെരഞ്ഞെടുത്തു.
കെ.വേണുഗോപാല്‍(ടെന്‍ ഡിഗ്രി നോര്‍ത്ത്), സ്വപ്ന വാമദേവന് (പെര്‍ഫക്ട് റിലേഷന്‍സ്) എന്നിവരാണ് വൈസ് ചെയര്മാന്മാര്. ബിജു ജോബ് (ഈസ്റ്റേണ്‍ ഗ്രൂപ്പ്) ജോ.സെക്രട്ടറി, പി.കെ.നടേഷ് (കോര്‍പ്പറേറ്റ് ഗിഫ്റ്റ് വേള്‍ഡ്) ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കെ.എന്‍. ശ്രീകുമാര്‍ (കിന്‍ഫ്ര), പ്രൊഫ. ഡോ. ടി.കെ.അജയ് കുമാര്‍ (അമൃത സ്കൂള്‍ ഓഫ് ആര്‍ട്ട്സ്), ശിവകുമാര്‍. ആര് (ഏഷ്യാനെറ്റ്) രജീഷ് എ.ആര്. (അക്കുറേറ്റ് മീഡിയ), ജേക്കബ് എഡൂര് (ഇന്‍ഡിപെന്റന്റ് മീഡിയ), എം. ചിത്രപ്രകാശ് (ചിത്ര പെയിന്റേഴ്സ്) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ശനിയാഴ്ച വൈകിട്ട് 3.30 -ന് രാവര്‍മ്മ ക്ലബ് ഹാളില്‍ നടക്കും. ഫെഡറല്‍ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.ഉം സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ശ്യാം ശ്രീനിവാസന് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
എന്‍.ടി.പി.സി. അഡീഷണല്‍ ജന. മാനേജര്‍ (പി.ആര്) കെ. രവീന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. പി.ആര്.സി.ഐ.യുടെ ചെയര്മാന് എമിരറ്റസും ചീഫ് മെന്ററുമായ എം.ബി. ജയറാം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും. ഇന്റര്‍നാഷ്ണല്‍ അസോസിയേഷന് ഓഫ് ബിസിനസ്സ് സൗത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിഷ് മുഖര്‍ജി മുഖ്യാതിഥി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: