ആലപ്പുഴ: ലോകാരാധ്യയായ അമൃതാനന്ദമയി ദേവിക്കെതിരെരായ കുപ്രചരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം സ്വാര്‍ഥനേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം.
കാലങ്ങളായി സമുദായത്തെ കോണ്‍ഗ്രസിന് വിറ്റ് എംഎല്‍എയും മത്സ്യഫെഡ് ചെയര്‍മാനും ഒക്കെയായി സ്വകാര്യ നേട്ടങ്ങള്‍ കൈവരിച്ച ദിനകരന് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അമൃതാനന്ദമയി ദേവിയുടെ ആരാധകരെയും വിശ്വാസികളെയും കോണ്‍ഗ്രസിന് വിറ്റ് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്നു. മാതാ അമൃതാനന്ദമയിക്കെതിരെ സിപിഎം ചാനല്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ധീവരസഭ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന ദിനകരന്റെ പ്രഖ്യാപനം അമ്മയെ ഒറ്റുകൊടുത്ത ഗെയിലിനെ കടത്തിവെട്ടുന്നതാണെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.
അമ്മയെ കേവലം ധീവരസഭയുടെ മാത്രം ആധ്യാത്മികാചാര്യയായി ഒതുക്കാനുള്ള ശ്രമം കാലങ്ങളായി നടന്നിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അമ്മയുടെ ആരാധകരുടെ എണ്ണം കാണിച്ച് ദിനകരന് കോണ്‍ഗ്രസിനോട് വിലപേശി പിന്തുണ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
ഇത്തവണ കേരളത്തില്‍ ധീവര സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മാത്രമാണ്. എന്നാല്‍ സ്വന്തം സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ഥിക്ക് പോലും വോട്ട് ചെയ്യരുതെന്നാണ് ദിനകരന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടിത ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരെ മാത്രം മത്സ്യത്തൊഴിലാളികളായി കാണുകയും പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തെ കാലങ്ങളായി അവഗണിക്കുകയും ചെയ്ത കോണ്‍ഗ്രസിനുള്ള ദിനകരന്റെ പിന്തുണ സമുദായ വഞ്ചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോണ്‍ഗ്രസിന്റെ ചെലവില്‍ സമുദായ പ്രതിനിധിയായി എംഎല്‍എയും മത്സ്യഫെഡ് ചെയര്മാനുമായിട്ടുള്ളത് ദിനകരന് മാത്രമാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ധീവരസമുദായത്തിന്റെ പ്രതിനിധിയായി മറ്റൊരാളെ എംഎല്‍എയോ മത്സ്യഫെഡ് ചെയര്‍മാനോ ആയി നിയോഗിക്കാന്‍ ദിനകരന് തയാറായിട്ടില്ല. ഇത്തവണ മാതാ അമൃതാനന്ദമയിയെ പോലും തന്റെ സ്വാര്‍ഥ താല്പര്യങ്ങള്ക്ക് ദിനകരന് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണുയര്‍ന്നിട്ടുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: