കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലും തപാല്‍ സ്റ്റാമ്പുകള്‍ കിട്ടാനില്ല. ഇന്റര്നെറ്റിെന്റയും മൊബെയിലിെന്റയും യുഗത്തില്‍ എന്തിനാ സാറേ തപാല്‍ സ്റ്റാമ്പ്എന്ന് ചോദക്കുന്നുണ്ടാവാം. കല്യാണക്കുറികളും പ്രധാനപ്പെട്ട രേഖകളും മറ്റും തപാലില്‍ അയക്കേണ്ടതുണ്ട്. അതിന് സ്റ്റാമ്പ്വേണമല്ലോ…മാത്രമല്ല തപാല്‍ സമ്പ്രദായം പൂര്‍ണ്ണമായും അങ്ങ് നിര്ത്തിയിട്ടുമില്ലല്ലോ. ഓഫീസുകളില്‍ നിന്നുള്ള പ്രധാന രേഖകള്‍ ഇന്നും ധാരാളമായി തപാലില്‍ തന്നെയാണ് അയക്കുന്നതും.
സ്റ്റാമ്പുകളുടെ ക്ഷാമം കൂടുതല്‍ ബാധിച്ചത് ഓഫീസുകളെയാണ്. പ്രാദേശിക പോസ്റ്റോഫീസുകള്‍ക്ക് അനുവദിച്ചിട്ടുളള സ്റ്റാമ്പ് ക്വാട്ട പോലും കിട്ടാത്ത അവസ്ഥയാണ്. ഇവ അച്ചടിക്കുന്ന നാസിക് ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ്സില്‍ ഉണ്ടായ ചില പ്രശ്നങ്ങളാണ് കാരണം. ഡെഫനിറ്റീവ്, കൊമമ്മറേറ്റീവ് എന്നീ രണ്ടു തരത്തിലുള്ള സ്റ്റാമ്പുകളാണ് നിലവിലുള്ളത്. സാധാരണ സ്റ്റാമ്പിന്റെ ദൗര്‍ലഭ്യം കൊമമ്മറേറ്റീവ് സ്റ്റാമ്പ് ഉപയോഗിച്ച് പരിഹരിച്ചു എന്നാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് അവകാശപ്പെടുന്നത്.
കൊമമ്മറേറ്റീവ്(സ്മരണാര്‍ഥം ഇറക്കുന്നവ)സ്റ്റാമ്പുകള്‍ ഒരു പ്രാവശ്യം മാത്രമെ പ്രിന്റു ചെയ്യൂ. എങ്കിലും അത്തരം സ്റ്റാമ്പിന്റെ വന്‍ ശേഖരം മെയിന്‍ പോസ്റ്റോഫീസുകളില്‍ ഉണ്ട്. ആറു മാസങ്ങള്‍ക്കു ശേഷം അത് സ്റ്റാമ്പു ശേഖരണ വിഭാഗത്തില്‍ നിന്ന്മാറ്റി സാധാരണ പോസ്റ്റല്‍ സ്റ്റാമ്പായി ഉപയോഗിക്കും. രണ്ടു രൂപ സ്റ്റാമ്പിനാണ്കൂടുതല് ദൗര്‍ലഭ്യം. എന്നാല്‍ അഞ്ച്, മൂന്ന്, ഒന്ന് രൂപയുടെയും 50,25 പൈസയുടെയും സുലഭമായി ലഭ്യമാണ്.
വിവാദമുണ്ടെങ്കിലും മൈസ്റ്റാമ്പ് ക്ലച്ച് പിടിച്ചില്ല
കത്തുംമണിയോര്ഡറും അടക്കമുള്ളവ കുറഞ്ഞ് തപാല്‍ വകുപ്പ് ബുദ്ധിമുട്ടിത്തുടങ്ങിയതോടെയാണ് തപാല്‍ വകുപ്പിനെ രക്ഷപ്പെടുത്താന്‍ മൈ സ്റ്റാമ്പ് പദ്ധിത കൊണ്ടുവന്നത്. അതായത് ആര്‍ക്കും അവരുടെ ഫോട്ടോ പതിപ്പിച്ച സ്റ്റാമ്പ് തപാല്‍ വകുപ്പില്‍ നിന്ന്വാങ്ങാം. അതു കൊണ്ട് കത്ത് അയക്കാം.
300 രൂപ അടച്ച് ഒരു അപേക്ഷ പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം നല്കിയാല് ആര്‍ക്കും അവര്‍ ആവശ്യപ്പെടുന്ന ചിത്രം വച്ച് സ്റ്റാമ്പ് അടിക്കാം. എലോങ്ങ് സൈഡ് ദ സ്റ്റാമ്പ് എന്നാണ് ഈ സ്റ്റാമ്പിന്റെ വിശേഷണം. കത്തിടപാടുകള്‍ നടത്തുന്നതിനും ഈ സ്റ്റാമ്പ് ഉപയോഗിക്കാം. സ്വന്തം ഫോട്ടോയോ, അല്ലെങ്കില്‍ അച്ഛന് അമ്മ തുടങ്ങി പലരുടെയും ഫോട്ടോ വച്ച് സ്റ്റാമ്പ് അടിക്കാം. ഒരു ഷീറ്റില്‍ 12 എണ്ണമാണുള്ളത്, നാലു തരം സ്റ്റാമ്പുകളും. ഡാലിയ, ലില്ലി. സിനേറിയ, പാന്‍സി എന്നിവയാണ് അവ. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമെ ഈ പദ്ധതി ഉള്ളു. കോഴിക്കോട് പല കാരണങ്ങളാലും നിന്നും പോയി. അതതു പോസ്റ്റ് ഓഫീസുകളിലാണ്ഇവ പ്രിന്റു ചെയ്യുന്നത്. സാധാരണ നിലയില്‍ സ്റ്റാമ്പ് അടിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഒരു കമ്മിറ്റി ഉണ്ട്. ആ കമ്മിറ്റി അംഗീകാരം നല്‍കുന്നവരുടെ സ്റ്റാമ്പ് മാത്രമെ അടിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ മൈ സ്റ്റാമ്പ് പദ്ധതിയിലൂടെ ആര്‍ക്കു വേണമെങ്കിലും സ്റ്റാമ്പ് ഇറക്കാം.
ഈ പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. ലോക പ്രശസ്തരുടേയും പ്രമുഖ നേതാക്കളുടേയും മറ്റും സ്റ്റാമ്പുകള്‍ക്ക് ഒരു ഗാംഭീര്യമുണ്ട്. അവയിലൂടെ ഒരു സന്ദേശമാണ് നല്‍കുന്നതും. മൈ സ്റ്റാമ്പ് പദ്ധതിയിലൂടെ അവയുടേയും വകുപ്പിെന്റ തന്നെയും വില കളയുകയാണെന്ന് ആരോപണമുണ്ട്. എന്തായാലും 2011ല്‍ കൊണ്ടുവന്ന ഈ പദ്ധതിയും പച്ചപിടിച്ചില്ല.ചിലസ്ഥാപനങ്ങള്‍ ഇവ ഓര്‍ഡര്‍ ചെയ്യുന്നുണ്ടെങ്കിലും ഡിപ്പാര്‍ട്ടുമെന്റിനെ രക്ഷിക്കാന്‍ തക്കവില്പ്പനയൊന്നുമില്ല.
സ്റ്റാമ്പ് കളക്ഷന്‍
സ്റ്റാമ്പ് കളക്ഷന്‍ ഹോബിയുള്ളവരെ സഹായിക്കാനും ഡിപ്പാര്‍ട്ട്മെന്റ് പദ്ധതി ഇട്ടിട്ടുണ്ട്. ഫിലാറ്റിലിക് ഡെപ്പോസിറ്റ് അക്കൗണ്ട് എന്നാണ് പദ്ധതിയുടെ പേര്. 200 രൂപ കൊടുത്ത് ആര്‍ക്കും അക്കൗണ്ട് തുറക്കാം.
തിരുവന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സെന്‍ട്രല്‍ പോസ്റ്റ് ഓഫീസുകളില്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെങ്കിലും ഏതു പോസ്റ്റോഫീസില്‍ നിന്നും അക്കൗണ്ട് തുറക്കാവുന്നതാണ്.
പുതിയ സ്റ്റാമ്പ് പുറത്തിറങ്ങുമ്പോള്‍ സ്റ്റാമ്പിനോടൊപ്പം ഇന്‍ഫര്‍മേഷന്‍ ബുക്ക്ലെറ്റ്, ഫസ്റ്റ് ഡേ കവര്‍ എന്നിവയും ഇറങ്ങും. ഈ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഏതു പുതിയ സ്റ്റാമ്പ് പുറത്തിറങ്ങിയാലും അതിന്റെ ഒരു കോപ്പി അയച്ചു കൊടുത്തതിനു ശേഷം ബാക്കിയുള്ളതു മാത്രമെ വില്‍ക്കുകയുള്ളു.
കെ. എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: