മൂവാറ്റുപുഴ: നാല് വര്‍ഷത്തെ ദുരന്തങ്ങള്‍ക്കൊടുവില്‍ ജോസഫ് സാര്‍ നാളെ കോളേജിലേക്ക്. 2010 ജൂലൈ 4-ന് മത ഭീകരര്‍ മതനിന്ദ ആരോപിച്ച് കൈപ്പത്തി വെട്ടി മാറ്റുകയും സെപ്റ്റംബര്‍ 1ന് കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്ത പ്രൊഫ. ജോസഫ് അതിനുശേഷം ഇതാദ്യമായി കോളേജിലെത്തുകയാണ്.
2013 സെപ്റ്റംബറില്‍ തൊടുപുഴ സിജെഎം കോടതി വിവാദ കേസില്‍ പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്ക് ശേഷം തന്നെ ജോലിയില്‍ തിരിച്ചെടുക്കുമെന്ന് പ്രതിക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കോടതി വിധിയെ പോലും ഗൗരവത്തില്‍ എടുക്കാത്ത രൂപതയ്ക്കും മാനേജ്മെന്റിനും എതിരെ ജോസഫ് സാറിന്റെ ഭാര്യയുടെ ആത്മഹത്യയ്ക്കു ശേഷം ശക്തമായ പ്രതിഷേധം വിവിധ കോണുകളില്‍ നിന്ന് നേരിടേണ്ടി വന്നു ഇതിനെ തുടര്‍ന്നാണ് പ്രൊഫസറെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമെടുത്തത്. ജോലിയില്‍ പ്രവേശിക്കുന്ന അദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോരുകയും ചെയ്യും. ഉപാധികള്‍ ഒന്നുമില്ലാതെയാണ് സാറിനെ ജോലിയില്‍ തിരിച്ചെടുക്കുന്നതെന്ന് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: