തിരുവനന്തപുരം: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭീകര സംഘടനകളുടെ ഉന്നത നേതാക്കളടക്കം ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. ഒരു വര്‍ഷം മുമ്പേ ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണം വിഭാഗം കേരളത്തെ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. കോവളവും മൂന്നാറുമടക്കമുള്ള കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്നു പറഞ്ഞ് ഒന്നും ചെയ്തില്ല.
കഴിഞ്ഞ ദിവസം പിടിയിലായ പാക്ഭീകരന് വഖാസ്(സിയ ഉര് റഹ്മാന്) മൂന്നാറിലാണ് ഒളിവില്‍ കഴിഞ്ഞത്. പിടിയിലായ നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതാവ് തെഹ്സീന്‍ അക്തറടക്കം നിരവധി പാക് ഭീകരര്‍ മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു.ഇവര്‍ക്ക് ഒളിസങ്കേതമൊരുക്കിയത് കേരളത്തിലെ ചില മൂസ്ലീം ഭീകര സംഘടനകളാണ്.
തിരക്കേറിയ വിനോദസഞ്ചാര മേഖലകളില്‍ സഞ്ചാരിയെ പോലെ കഴിയുകയാണ് ഭീകരരുടെ പതിവ്. കൂടുതലും ഹോട്ടലുകളിലാണ് ഇവര്‍ തങ്ങുന്നത്. ഇടയ്ക്ക് കേന്ദ്രങ്ങള്‍ മാറുകയും ചെയ്യും. കൃത്യമായ സഹായം ലഭിക്കാതെ ഇവര്‍ക്ക് കേരളത്തില്‍ ദീര്‍ഘകാലം കഴിയാനാകില്ലെന്ന വിലയിരുത്തലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. കേരളത്തില്‍ സജീവ പ്രവര്‍ത്തനം നടത്തിവരുന്ന ഭീകര ബന്ധങ്ങളുള്ള മുസ്ലീം സംഘടനകളിലേക്കാണ് അന്വേഷണം എത്തുന്നത്.
മൂന്നാര്‍ പോലുള്ള ‘ഹില്‍ ഏര്യാ ടൂറിസ്റ്റ് കേന്ദ്ര’ങ്ങളിലും നഗരങ്ങളില്‍ നിന്ന് അകലെയല്ലാത്ത കോവളം പോലുള്ള സജീവ കേന്ദ്രങ്ങളിലും ഭീകരര്‍ തങ്ങുന്നുണ്ട്. കോവളം തീരത്തിലെ തീവ്രവാദ സാന്നിധ്യത്തെ കുറിച്ച് മുമ്പും രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തുടരന്വേഷണവും പരിശോധനയുമെല്ലാം അന്നും അട്ടിമറിച്ചു. കോവളത്ത് ഹോട്ടലുകളിലും വീടു വാടകയ്ക്ക് എടുത്തും ഇവര്‍ തങ്ങുന്നുണ്ട്. ഇവിടെ സ്ഥിരമായി കൂടുതല്‍ ദിവസം തങ്ങുന്ന വിദേശികളെ കുറിച്ച് മാത്രമാണ് പോലീസ് കൂടുതലായി അന്വേഷണം നടത്തുന്നത്. ഇവര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിലാണ് എത്തുന്നത്.
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയായ വിനോദസഞ്ചാര സ്ഥലങ്ങളില്‍ തീര്‍ത്ഥാടകരെ പോലെയും ഇവര്‍ ഒളിച്ചു കഴിയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. വയനാട്ടിലെ തിരുനെല്ലിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വനമേഖലയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഒളിയിടങ്ങളായി ഭീകരര്‍ തെരഞ്ഞെടുക്കുന്നുണ്ട്. ഇത്തരം മേഖലകളില്‍ മാവോയിസ്റ്റ് തീവ്രവാദികളാണ് ചേക്കേറുന്നത്. അന്വേഷണമോ തിരച്ചിലോ വന്നാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നതാണ് ഈ സ്ഥലങ്ങളുടെ സൗകര്യം.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: