ഗുരുവായൂര്‍: പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ ഏക്കോട്ട് മനയില്‍ വിഷ്ണുനമ്പൂതിരിപ്പാടിന്റെ മകന് അജിത് (16) നമ്പൂതിരിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.
പരീക്ഷ കഴിഞ്ഞത് മുതല്‍ അജിത് മനോവിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫിസിക്സ് പരീക്ഷ നല്ല രീതിയില്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്ന മനോവിഷമത്തില്‍ മൂകനായിരുന്ന അജിതിനെ വീട്ടുകാര്‍ സാന്ത്വാനിപ്പിക്കുകയും കഴിഞ്ഞ ദിവസം കൗണ്‍സലിംഗ് നല്‍കുകയും ചെയ്തിരുന്നു.
ഗുരുവായൂര്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നാളെ രാവിലെ എട്ടിന് നഗരസഭ ശ്മശാനത്തില്‍. സിന്ധുവാണ് മാതാവ്. ആതിര സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: