പാലാ: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ വിസ്മരിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും കപട ജനാധിപത്യ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന കേരളകോണ്‍ഗ്രസിന്റെ പ്രതിനിധിയുടെ നാമനിര്‍ദ്ദേശപത്രിക അംഗീകരിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി രാജ്യത്തെ ജനാധിപത്യ മൂല്യത്തിനേറ്റ കനത്തപ്രഹരമാണെന്ന് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. മോഹനന് പറഞ്ഞു.
ഇത്തരം നാടകങ്ങള്ക്കെതിരെയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പുമാറുമെന്നും ബിജെപി ഓഫിസില്കൂടിയ നിയോജകമണ്ഡലം ഭാരവാഹിയോഗം വിലയിരുത്തി. യോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. രഞ്ജിത്ത്, കെ.ജി. ഗിരീഷ്കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: