കൊച്ചി: കണ്ണൂര്‍ ഇരിട്ടിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് വിളിക്കോട് പാറക്കണ്ടത്തില്‍ ഷിഹാബ് മന്‍സിലില്‍ കുനിയില്‍ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളത്തെ സിബിഐ കോടതിയുടേതാണ് വിധി.
ഇരിട്ടി സ്വദേശികളായ ഊവപ്പള്ളി നെല്ലിക്കയില്‍ നിജിന്‍ ഗംഗാധരന്, കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു, പുതിയപുരയില്‍ പി.പി. റിയാസ്, വാഴക്കാടന്‍ വിനീഷ്, പാനോളില് പി. സുമേഷ്, തച്ചോളി കെ. മോഹനന്, പാറക്കണ്ടം കുഞ്ഞുമ്മല്‍ കെ. നാസര്‍, പടിഞ്ഞാറേക്കണ്ടി മനോഹരന്, പുത്തന്‍പുരയില്‍ പി.പി. ബഷീര്‍, കാക്കയങ്ങാട് പിവി നിവാസില്‍ നാരായണന്, വിളകോട് ഊവപ്പള്ളി പൈതലില്‍ ഭാസ്കരന് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റം, ആയുധമുപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, അതിക്രമിച്ചുകയറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കാക്കയങ്ങാട് എന്‍ഡിഎഫിന്റെ സാന്നിധ്യം ശക്തമാക്കാന്‍ സൈനുദ്ദീന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക സെക്രട്ടറിമാരായ കാക്കയങ്ങാട് പിവി നിവാസില്‍ നാരായണന്, വി.വി. ഭാസ്കരന് എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 2008 ജൂണ്‍ 23 നാണ് 27 കാരനായ പി.സൈനുദ്ദീന്‍ സിപിഎം അക്രമരാഷ്ട്രീയത്തിന്റെ ഇരയാകുന്നത്. കാക്കയങ്ങാടുള്ള കോഴി വില്പന ശാലയില്‍ വച്ചാണ് സൈനുദ്ദീനെ ആക്രമിച്ചത്. അക്രമികള്‍ മാരകായുധങ്ങളുമായി വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ സൈനുദ്ദീന്‍ ശ്രമിച്ചെങ്കിലും കാക്കയങ്ങാട് ലക്സി കോംപ്ലക്സിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ വച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
അന്വേഷണം നടത്തുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സൈനുദ്ദീന്റെ മാതാവ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ 2008 സെപ്തംബറില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. 2009 ലാണ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: