കൊല്ലം: അഞ്ചലില്‍ സൂര്യാഘാതമേറ്റ് വൃദ്ധന് മരിച്ചു. അഞ്ചല്‍ നെട്ടയം സുദര്ശനവിലാസത്തില് തങ്കപ്പന്(77)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.50നായിരുന്നു സംഭവം. വീട്ടിന് സമീപം റോഡരികില്‍ ബന്ധുവിന്റെ മുറുക്കാന്‍കടയ്ക്ക് മുന്നില്‍ സംസാരിച്ചുനില്‍ക്കെയാണ് സൂര്യാഘാതം സംഭവിച്ചത്.
പെട്ടെന്നു കുഴഞ്ഞുവീണ തങ്കപ്പനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിനിടെ കുഴഞ്ഞുവീണാണ് മരണമെന്നും പറയപ്പെടുന്നു. പരേതയായ സരസമ്മയാണ് ഭാര്യ. ബാലന്, സതീദേവി, സുഗതമ്മ, പ്രസന്നകുമാരി, സനില, സുദര്ശനബാബു, പ്രമീള എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: