ചങ്ങനാശേരി: ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെയും കര്‍ഷകരെയും യുപിഎ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി. സുധീറിന്റെ ചങ്ങനാശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത തൊഴില്‍ മേഖലയുള്‍പ്പെടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും, എംപിമാരും പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി പ്രൊഫ. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗങ്ങളായ അഡ്വ. ടി.ഒ. നൗഷാദ്, പി.കെ. ബാലകൃഷ്ണകുറുപ്പ്, ഉണ്ണികൃഷ്ണന്, ഷൈലമ്മ രാജപ്പന്, എം.കെ. ഭാസ്കരന്, അശ്വതി കുട്ടപ്പന്, രതീഷ് ചെങ്കിലാത്ത്, മനീഷ് മൂലയില്‍, കെ.എസ്. ഓമനക്കുട്ടന്, പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, എം.പി. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: