ബാങ്കോക്ക്: പടിഞ്ഞാറന്‍ തായ്ലന്ഡില് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍ വഴി കൊടുക്കുന്നതിനിടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
റോഡില്‍ നിന്ന് തെന്നിമാറിയ ബസ് പലതവണ കരണം മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തൊഴിലാളികളുമായി പോയ ഇരുനില ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: