കൊച്ചി: ജില്ലയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള 13 ബൂത്തുകള്‍. നദി മറികടക്കേണ്ടതും പട്ടികവര്‍ഗ കോളനികളില്‍ ഉളളതുമായ ബൂത്തുകളെയാണ് ദുര്‍ഘട ബൂത്തുകളായി ഗണിച്ചിട്ടുളളത്. ഇതിലേറെയും കോതമംഗലം നിയമസഭ മണ്ഡലത്തിലാണ്. എട്ടോളം ദുര്‍ഘട ബൂത്തുകളാണ് ഇവിടെയുളളത്. ആലുവയില്‍ രണ്ടു ബൂത്തുകളും പെരുമ്പാവൂര്‍, കൊച്ചി, എറണാകുളം മണ്ഡലങ്ങളില്‍ ഓരോന്നും വീതവുമാണ് ദുര്‍ഘട ബൂത്തുകള്‍.
വെറും 20 വോട്ടര്‍മാര്‍ മാത്രമുളള കൊച്ചി നിയമസഭയിലെ താത്കാലിക ഷെഡിലുളള രണ്ടാം നമ്പര്‍ പോളിംഗ് ബൂത്താണ് ദുര്‍ഘട ബൂത്തുകളില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുളളത്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിനു സമീപത്തുളള രാമന്തുരുത്തിലെ ഈ ബൂത്തില്‍ എത്തിച്ചേരുക ഇന്നും ദുര്‍ഘടമാണ്. ആണ്-പെണ് വിഭാഗങ്ങളിലായി 10 പേര് വീതമാണ് ഇവിടുത്തെ വോട്ടര്‍മാര്‍. 2009 ല്‍ 18 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തില്‍ അന്ന് 15 പേരാണ് വോട്ടു ചെയ്തത്. ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് നടന്ന ബൂത്തും ഇതായിരുന്നു.
കോതമംഗലത്തെ പട്ടികവര്‍ഗ കോളനികളിലുളള എട്ടു പോളിംഗ് ബൂത്തുകളും എത്തിപ്പെടാന്‍ പ്രയാസമേറിയതാണ്. ഇതില്‍ മാമലക്കണ്ടം ഗവ:യു.പി. സ്കൂളിലെ 40-ാം നമ്പര്‍ പോളിംഗ് ബൗത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍. 609 പുരുഷന്മാരു#് 649 സ്ത്രീകളും ഉള്‍പ്പെടെ 1258 വോട്ടര്മാരാണിവിടെയുളളത്. താളുകണ്ടം കമ്മ്യൂണിറ്റി ഹാളിലെ 28-ാം നമ്പര്‍ ബൂത്തിലാണ് മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ടുളളത്. 55 പുരുഷന്മാരും 40 സ്ത്രീകളും ഉള്‍പ്പെടെ 95 വോട്ടര്‍മാരാണിവിടെ.
എറണാകുളം നിയോജക മണ്ഡലത്തിലെ കൊറുങ്കോട്ടയിലെ അംഗന്‍വാടി കെട്ടിടത്തിലെ 18-ാം നമ്പര്‍ പോളിംഗ് ബൂത്താണ് മറ്റൊരു ദുര്ഘടബൂത്ത്. ബോട്ടില്‍ മാത്രമാണ് ഇവിടേക്കെത്താന്‍ കഴിയുക. 2009 വരെ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്ന ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലുളള ഈ ബൂത്തില്‍ 269 വോട്ടര്‍മാരാണുളളത്. 125 പുരുഷന്മാരും 144 സ്ത്രീകളുമാണ് ഇവിടുത്തെ വോട്ടര്‍മാര്‍.
പെരുമ്പാവൂര്‍ പോങ്ങന്ചോട്ടിലെ കമ്മ്യൂണിറ്റി ഹാളിലുളള 50-ാം നമ്പര്‍ പോളിംഗ് ബൂത്ത് പട്ടികവര്‍ഗ ആവാസ മേഖലയാണ്. 102 പുരുഷന്മാരും 103 സ്ത്രീകളും ഉള്‍പ്പെടെ 205 വോട്ടര്മാരാണിവിടെയുളളത്. ആലുവ മണ്ഡലത്തിലെ തുരുത്തുമ്മേല്‍ കെ.വൈ. ലോവര്‍ പ്രൈമറി സ്കൂളിലെ രണ്ടു ബൂത്തുകളില്‍ എത്താന്‍ നദി മറികടക്കണമെന്നതാണ് അവയെ ദുര്‍ഘട പട്ടികയില പെടുത്തിയത്. തെക്കുഭാഗത്തെ കെട്ടിടത്തില്‍ 443 പുരുഷന്മാരും 481 സ്ത്രീകളും ഉള്‍പ്പെടെ 924 വോട്ടര്‍മാരും വടക്കുഭാഗത്തെ 78-ാം പോളിംഗ് ബൂത്തില്‍ 363 പുരുഷന്മാരും 394 സ്ത്രീകളും ഉള്‍പ്പെടെ 757 വോട്ടര്‍മാരുമാണ് ഇവിടെയുളളത്.
കോതമംഗലത്തെ പിണവൂര്‍ക്കുടി ഗവ:ട്രൈബല്‍ യു.പി.സ്കൂളിലെ 35-ാം ബൂത്തില്‍ 344 പുരുഷന്മാരും 390 സ്ത്രീകളും ഉള്‍പ്പെടെ 734 വോട്ടര്‍മാരുണ്ട്. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറിലെ 36-ാം പോളിംഗ് ബൂത്തില്‍ 1050 വോട്ടര്‍മാരാണുളളത്. 530 പുരുഷന്മാരും 520 സ്ത്രീകളുമടങ്ങിയതാണ് വോട്ടര്‍മാര്‍. മാമലക്കണ്ടം പടിഞ്ഞാറേഭാഗം എസ്.എം.എല്‍.പി സ്കൂളിലെ 39-ാം ബൂത്തില്‍ 1027 വോട്ടര്‍മാര്‍. പുരുഷന്മാര് 522 ഉ#് സ്ത്രീകള്‍ 505 ഉം.
തലവച്ചപ്പാറ പട്ടികവര്‍ഗ ആവാസകേന്ദ്രത്തിലെ കമ്മൂണിറ്റി ഹാളിലെ 41-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ 236 പുരുഷന്മാരും 217 സ്ത്രീകള്‍ ഉള്‍പ്പെടെ 453 വോട്ടര്‍മാരാണുളളത്. കുഞ്ചിപ്പാറ വനിത ക്ഷേമകേന്ദ്രത്തിലെ 42-ാം ബൂത്തില്‍ 470 വോട്ടര്‍മാരുണ്ട്. പുരുഷ, സ്ത്രീ വോട്ടര്‍മാര്‍ യഥാക്രമം 234 ഉം 236 ഉം വെളളാരംകുന്നിലെ വനംവകുപ്പിന്റെ കമ്മ്യൂണിറ്റി ഹാളിലെ 44-ാം ബൂത്തില്‍ 474 പുരുഷന്മാരും 424 സ്ത്രീകളും ഉള്‍പ്പെടെ 898 വോട്ടര്‍മാരാണുളളത്.
ആകെയുളള 13 ദുര്‍ഘട ബൂത്തുകളില്‍ അഞ്ചെണ്ണത്തിലൊഴികെ ബാക്കിയെല്ലായിടത്തും വോട്ടരമാരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകളാണ്. പുരുഷവോട്ടര്മാര് എണ്ണത്തില്‍ കൂടുതലുളള അഞ്ചു ബൂത്തുകളും കോതമംഗലം മണ്ഡലത്തിലാണ്. കൊച്ചിയിലെ താത്കാലിക ബൂത്തില്‍ സ്ത്രീപുരുഷ വോട്ടര്‍മാര്‍ എണ്ണത്തില്‍ തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: