കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 39 സ്ഥാനാര്‍ഥികളാണ്. ഇന്നലെ രാവിലെ വരണാധികാരിയായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതയിലാണ് പത്രിക പരിശോധന തുടങ്ങിയത്. പൊതുനിരീക്ഷകരായ എ.ആര്. മൊഹന്തി (എറണാകുളം), ദിലീപ് ബോര്‍താക്കൂര്‍ (ചാലക്കുടി)എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന. എറണാകുളത്ത് 20ഉം ചാലക്കുടിയില്‍ 19 ഉം സ്ഥാനാര്‍ഥികള്‍ വീതമാണ് അവശേഷിക്കുന്നത്. ഇനി നാളെ (മാര്‍ച്ച് 26) വൈകീട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതുകഴിഞ്ഞാല്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ.
എറണാകുളത്ത് അവശേഷിക്കുന്നവര്‍ ഇവരാണ്. കാര്ത്തികേയന് (ബി.എസ്.പി.), കെ.വി.തോമസ് (ഐ.എന്‍.സി.), എ.എന്‍.രാധാകൃഷ്ണന് (ബി.ജെ.പി.), അനിത പ്രതാപ് (ആം ആദ്മി പാര്‍ട്ടി), എം.കെ.കൃഷ്ണന്‍കുട്ടി (സി.പി.ഐ.എം.എല്‍. റെഡ്സ്റ്റാര്‍), ചന്ദ്രഭാനു (എസ്.ആര്.പി.), ജൂണോ ജോണ്‍ ബേബി (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ഡെന്‍സില്‍ മെന്റസ് (ജനതദള്‍ -യു), പയസ് (എം.സി.പി.ഐ-യു), രാധാകൃഷ്ണന് പി.ടി. (ആര്.ജെ.ഡി), സുള്‍ഫിക്കര്‍ അലി (എസ്.ഡി.പി.ഐ.), അമല്‍ ഫ്രാന്‍സിസ് (സ്വതന്ത്രന്), അനില്‍കുമാര്‍ (സ്വതന്ത്രന്), കിഷോര്‍ (സ്വതന്ത്രന്), ക്രിസ്റ്റി ഫെര്‍ണാണ്ടസ് (സ്വതന്ത്രന്), ഭാസ്കരന് കെ.വി. (സ്വതന്ത്രന്), എം.മനോജ് (സ്വതന്ത്രന്),യേശുദാസ് (സ്വതന്ത്രന്), രജനീഷ് ബാബു(സ്വതന്ത്രന്), കെ.കെ.റയ്ഹനത്ത്(സ്വതന്ത്രന്). ചാലക്കുടിയില്‍ അവശേഷിക്കുന്നവര്‍: ഗിരിജവല്ലഭന്‍ (സി.പി.ഐ.എം.), ബി.ഗോപാലകൃഷ്ണന് (ബി.ജെ.പി.), പി.സി.ചാക്കോ (ഐ.എന്‍.സി.), എം.ജി.പുരുഷോത്തമന് (ബി.എസ്.പി.), അന്നമ്മ (ഓള് ഇന്ത്യ ത്രിണമൂല്‍ കോണ്‍ഗ്രസ്), അബ്ദുള്‍ കരീം (ആര്.ജെ.ഡി.), കെ.അംബുജാക്ഷന്(വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), ജയന്( സി.പി.ഐ.എം.എല്‍.), കെ.എന്‍. നൂറുദ്ദീന്‍ (ആം ആദ്മി പാര്‍ട്ടി), കെ.എച്ച്. ബഷീര്‍ (എം.സി.പി.ഐ.-യു.), ഷഫീര്‍ വി.എം.(എസ്.ഡി.പി.ഐ.), സജി (ശിവസേന), ഇന്നസെന്റ് (സ്വതന്ത്രന്), ജയ്സണ്‍ വര്‍ഗീസ് (സ്വതന്ത്രന്), കെ.സി.പൗലോസ് (സ്വതന്ത്രന്), ബാബുരാജന് (സ്വതന്ത്രന്), മോഹനന്(സ്വതന്ത്രന്), വിന്‍സന്റ് (സ്വതന്ത്രന്),സിയാദ് (സ്വതന്ത്രന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: