മൈദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 32 പോര്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് മതഭീകരരരുടെ ഒളിസംങ്കേതങ്ങള്ക്കടുത്താണ് സ്ഫോടനമുണ്ടായത്. നഗുറോസോയ ഗ്രാമത്തിലുളള 29 പേരാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മേഖലയിലെ ഫോണ്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ബോര്‍ണോ സംസ്ഥാനത്തിലെ സാമ്പിസാ വനത്തിനടുത്താണ് നഗുറുസോയാ എന്ന ഗ്രാമം. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയവെയാണ് മൂന്ന് പേര് മരണപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: