കമ്പാലാ: ഉഗാണ്ടന്‍ അതിര്‍ത്തിയിലെ കായലിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി 19 പേര് കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കംഗോളീസ് അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലധികവുമുണ്ടായിരുന്നത്. പ്രദേശിക മത്സ്യബന്ധന തൊഴിലാളികളും സമീപമുണ്ടായിരുന്ന ബോട്ടിലെ യാത്രക്കാരും ചേര്‍ന്ന് 43ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും 34 പേരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ മരിച്ചിരിക്കാനിടയുണ്ടെന്നും പോലീസ് പറഞ്ഞു.
ബോട്ടില്‍ യാത്രക്കാര്‍ അധികമായതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. അമിതഭാരം മൂലം വിക്ടോറിയ കായലിലും എഡ്വാര്‍ഡ് കായലിലും ഇത്തരം അപകടങ്ങള്‍ നിരന്തരമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: