സാന്റിയാഗോ: ചിലിയില്‍ വടക്കന്‍ തീരങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ എട്ടുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീരനഗരമായ ഇക്വികില് നിന്നും 96 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ സ്ഥലത്ത് ഒരാഴ്ച്ച മുമ്പും ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ തീരത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. സുനാമിക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: