കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് ലോകവനിതാ ദിനത്തില്‍ പുതിയ ഹീറോ പ്ലഷര്‍ ലോഞ്ച് ചെയ്തു.
എക്സ്-ഷോറൂം വില 46,800 രൂപ. സംസ്ഥാനത്തുടനീളം പ്ലഷറിന്റെ പുതിയ മോഡല്‍ ലഭ്യമാണ്. റൈഡറുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുകയും, മുന്പിലെയും പിറകിലെയും ചക്രങ്ങള്‍ക്കായി ഒരൊറ്റ ബ്രേക്കിംഗ് ലിവര്‍ ഉപയോഗിച്ച് യാത്രാസുഖമേകുകയും ചെയ്യുന്ന ‘ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം’ സഹിതമാണ് പുതിയ പ്ലഷറിന്റെ വരവ് . ഹീറോയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി കമ്പനി നടപടികള്‍ ആരംഭിച്ചു.
ഭാവിയില്‍ എല്ലാ സ്കൂട്ടര്‍ ബ്രാന്‍ഡുകള്‍ക്കും ‘ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം’വരും. ചെറിയ കാലയളവിനുള്ളിലാണ് അത്യാധുനിക സാങ്കേതികവിദ്യയും, സവിശേഷതകളും കൂട്ടിയിണക്കി പുതിയവാഹനമിറക്കിയത്.
ഹീറോ മോട്ടോകോര്‍പ്പ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് & സെയില്‍സ്) അനില്‍ ദുവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: