എരുമേലി: പ്രമുഖ കമ്പനിയായ റിലയന്‍സ് കമ്പനിയുടെ കേബിള്‍ വാഹനം കത്തിനശിച്ചു. ഇന്നലെ വെളുപ്പിനെ എരുമേലി പോലീസ് സ്റ്റേഷന് സമീപത്തെ ലോഡ്ജിനരുകില്‍ വച്ചായിരുന്നു സംഭവം. കേബിള്‍ പണിക്കായി തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം ലോഡ്ജിലാണ് തങ്ങിയിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന കേബിളുകളും കത്തിനശിച്ചു. എരുമേലി എസ്.ഐ വി.പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. വാഹനത്തിന്റെ അകം മുഴുവന്‍ കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: