മുണ്ടക്കയം: പലചരക്കുകട കത്തി നശിച്ചു. കുഴിമാവ് കൊല്ലമലകുഴിയില് കെ.ഡി. ജോസഫിന്റെ ഉടമസ്ഥതയില്‍ കുഴിമാവ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പലചരക്കുകടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിക്കിടയാക്കാന് കാരണം. നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തുകയായിരുന്നു. പലചരക്കു സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: