മണ്ണാര്‍ക്കാട്: അട്ടപ്പാടി വനമേഖലയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ സമരം നടത്തിയതുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനെതിരെ അഗളി പോലീസെടുത്ത കേസില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചു.
2010 ഏപ്രില്‍ 30ന് ചിണ്ടക്കി ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തുവച്ചാണ് സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തത്. സുരേന്ദ്രനുവേണ്ടി അഡ്വ.പി.എം.ജയകുമാര്‍ ഹാജരായി. കാസര്‍കോഡ് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് മണ്ണാര്‍ക്കാട് കോടതിയില്‍ നേരിട്ടെത്തിയാണ് ജാമ്യമെടുത്തത്. പി.സാബു, ബി.മനോജ്, എം.ഗിരീഷ്, കണ്ണന് പാറപ്പുറം എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.കഴിഞ്ഞദിവസം ഇതേ കേസില്‍ പാലക്കാട് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും കോടതി ജാമ്യമനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: