അബൂജ: നൈജീരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. എന്തു വിലകൊടുത്തും അക്രമികളെ നിയമത്തിനു കീഴില്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
പ്രാദേശികരായ സംഘം തന്നെയാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കാഡുന സ്റ്റേറ്റ് പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘത്തെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. സെന്‍ട്രല്‍ നൈജീരിയയിലെ കാഡുന സ്റ്റേറ്റില്‍ തോക്കുധാരികള്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നൂറു പേരാണ് കൊല്ലപ്പെട്ടത്.
കാഡുനയിലെ ഉഗ്വര്‍ സാന്കയി, ഉന്ഗ്വന് ഗാടാ, ചെന്‍ഷുയി എന്നീ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയത്. നാല്പതോളം വരുന്ന അക്രമികള്‍ വീടുകള്‍ക്കു തീവയ്ക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മതത്തിന്റെയും ഭൂമിയുടെയും വംശത്തിന്റെയും പേരില്‍ നിരന്തരം ലഹള നടക്കുന്ന പ്രദേശമാണ് സെന്‍ട്രല്‍ നൈജീരിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: