പെരുമ്പാവൂര്‍: ബിജെപി പെരുമ്പാവൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ജനറല്‍ കണ്‍വീനര്‍ ബ്രഹ്മരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന് അധ്യക്ഷത വഹിച്ചു. നെഹ്റു കുടുംബവാഴ്ചയുടെ അവസാനം കുറിക്കുന്നത് വരുന്ന 16-ാം ലോക്സഭയായിരിക്കുമെന്നും അതിന് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദിയായിരിക്കുമെന്നും സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന് പറഞ്ഞു. കൗണ്‍സിലര്‍ ഒാമന സുബ്രഹ്മണ്യന്, വാര്‍ഡ് മെമ്പര്‍ കെ.ജി. രാജന്, എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ. ചന്ദ്രമോഹന്, അഡ്വ. കെ. ഗോപകുമാര്‍, കെ.സി. ശിവന്, മനോജ് പനമ്പിള്ളി, സി.എസ്. സാബു, പി.ആര്. മോഹനന്, പ്രദീപ് നൂലേലി, രാജേഷ്, ഹരി, എം.എന്‍. സോമന്, പി.അനില്‍കുമാര്‍, രവീന്ദ്രന്, സുധന്, സുദര്ശന്, മണി, മധു എന്നിവര്‍ നേതൃത്വം നല്കി. നിയോജകമണ്ഡലം ജന.കണ്‍വീനറായി പ്രകാശ് റാം, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. സതീഷ് എം. കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.എം. അഭിലാഷ്, ഫിനാന്‍സ് കണ്‍വീനര്‍ സന്ദീപ് പി.ആര് എന്നിവരും മാതൃസമിതി ഭാരവാഹികളായി രേണു സുരേഷ്, ബിജി ദയാനന്ദന്, പ്രജീഷ് അടങ്ങുന്ന 501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: