റിയാദ്: രാമന്, മായ, അബ്ദുള്‍ നാസര്‍, ആലീസ് തുടങ്ങിയ അമ്പത് പേരുകള്‍ക്ക് സൗദി അറേബ്യയില്‍ നിരോധനം. ഈ പേരുകള്‍ മതപരമായും രാജ്യതാല്പര്യങ്ങള്ക്കും വിരുദ്ധമാണെന്ന കാരണത്താലാണ് നിരോധിക്കാനുള്ള സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
സൗദിയിലെ മാതാപിതാക്കള്‍ക്ക് ഇനിമേല്‍ മക്കള്‍ക്ക് ഈ പേരുകള്‍ ഇടാനാവില്ല. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ ഈ പേരുകളൂടെ ഉപയോഗംതന്നെ നിരോധിക്കപ്പെട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വന്നാല്‍ ഈ പേരുകള്‍ ഉള്ള അന്യരാജ്യക്കാര്‍ക്ക് സൗദി അറേബ്യയില്‍ വിലക്ക് വന്നേക്കാം. മലക്, അബ്ദുള്‍ ആതി, അബ്ദുള്‍ നാസര്‍, ബെന്യാമിന്, ലോലാജങ്ങ്, ബാറാ, അബ്ദുള്‍ റസൂല്‍, രാമ, മായ, ലിന്‍ഡ, അമീര്‍, ആലീസ് തുടങ്ങിയ 50 പേരുകള്‍ക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: