കൊച്ചി: തെരഞ്ഞെടുപ്പ് നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കുറി രൂപം നല്കിയ ഡിസ്ട്രിക്റ്റ് ഇലക്ഷന് മാനേജുമെന്റ് പ്ലാന്‍ (ഡെമ്പ്) വളരെ ഫലപ്രദമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കലക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസറുടേയും ജില്ല വരണാധികാരിയുടേയും ജോലിഭാരം കുറയ്ക്കു രീതിയിലാണ് ജില്ലാതല തിരഞ്ഞെടുപ്പ് ജോലികള്‍ ക്രമീകരിക്കുന്ന പുതിയ സംവിധാനം. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ‘ഡെമ്പ്’ തുടരും.
ഇലക്ഷുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ കാര്യങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും പോരായ്മകളും പ്രശ്ങ്ങളും അപ്പപ്പോള്‍ പരിഹരിക്കുകയുമാണ് ലക്ഷ്യം. സംസ്ഥാന തലത്തില്‍ ഇതിനായി പ്രത്യേക സംവിധാനം ഉളളതുപോലെ ജില്ലകളിലും ഏറ്റവും മുതിര്‍ന്ന 15 ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി വിന്യസിച്ച് ജോലികളുടെ മേല്‍നോട്ടം ഏല്‍പ്പിച്ചിരിക്കുകയാണ്. നേരത്തെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ക്കു കീഴില്‍ തിരഞ്ഞെടുപ്പ് ജോലികളുടെ ചുമതല വഹിക്കാന്‍ ഡെപ്യൂട്ടി കലക്ടറും നാമമാത്രമായ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഇക്കുറി പെരുമാറ്റച്ചട്ട നിരീക്ഷണം, ജീവനക്കാരുടെ പരിശീലനം, വോട്ടിങ്ങ് യന്ത്രങ്ങള്‍ സജ്ജമാക്കല്‍, പോളിങ്ങ് ഡ്യൂട്ടി നിയമം തുടങ്ങിയ 15 ഇനങ്ങളുടെ ചുമതല ക്ലാസ് വണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ഇലക്ഷന് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ഇലക്ഷന് കമ്മീഷന്റെ പൂര്‍ണ നിയന്ത്രണത്തിലാവും പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: