ആലുവ: ഹൈക്കോടതി നോട്ടീസ് നല്‍കാനെത്തിയ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ആലുവ ഏരിയാ സെക്രട്ടറി വി.സലീമിന്റെ വീട്ടിലും പാര്‍ട്ടി ഓഫീസിലും ഡിവൈഎസ്പി വി.കെ.സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.
ശിവരാത്രി മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലത്തിന്റെ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് സംരക്ഷണം നല്കാന് കോടതി ഉത്തരവിട്ടതിന്റെ പകര്‍പ്പ് എതിര്‍കക്ഷിയായ സിപിഎം സെക്രട്ടറിക്ക് കൈമാറാനെത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം ചെയ്തത്.
സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന ഏഴുപേരും പ്രതികളാണ്. സംഭവത്തെത്തുടര്‍ന്ന് കോടതി ജീവനക്കാരന്റെ മൊഴിയെത്തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഡിവൈഎസ്പിയെ കോടതിയില്‍ വിളിച്ചുവരുത്തിയാണ് 18നകം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നലകിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ കേസാണ് സലീമിനെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: