കാസര്‍കോട്്: ഏറെ ആശങ്കകള്‍ക്കും കാത്തുനില്പ്പിനുമൊടുവില് ജില്ലയിലെ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാ യി ടി.സിദ്ദിഖ്, ബിജെപി സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്, സിപിഎം സ്ഥാനാര്‍ഥിയായി പി.കരുണാകരനുമാണ് മത്സര രംഗത്തുളളത്. അഡ്വ.ടി.സിദ്ദിഖിന് ഇത് ലോകസഭയിലേക്കുള്ള കന്നിയങ്കമാണ്. കെ.സുരേന്ദ്രന് രണ്ടാം തവണയും, പി.കരുണാകരന് മൂന്നാം തവണയുമാണ് കാസര്‍കോട്ട് നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നാരംഭിക്കെ ഇനിമുതല്‍ ജില്ലയില്‍ കൊണ്ടും കൊടുത്തുമുള്ള തീപാറുന്ന പ്രചരണങ്ങള്‍ക്ക് തുടക്കമാകും. യുഡിഎഫിന് അനുകൂല തരംഗമായിരുന്ന 2009 ലെ ലോകസഭാ ഇലക്ഷനില്‍ 64000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷം മണ്ഡലത്തെ കാത്തത്. അഞ്ചു വര്‍ഷത്തിനുശേഷം മണ്ഡഡലം പിടിച്ച് കാസ ര്‍കോട് ബാലികേറാ മലയാള്ലെന്ന് തെളിയിക്കുകയാണ് യുഡിഎഫിണ്റ്റെ ലക്ഷ്യം. മോദിതരംഗവും മുന്നണികളോടുള്ള എതിര്‍പ്പും ഊര്‍ജമാക്കിയാണ് ബിജെപിയുടെ പടപൊരുതല്‍. സുരേന്ദ്രന് ജയിച്ചാല്‍ മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയെന്നതാണ് ബിജെപിയുടെ വാഗ്ദാനം. കഴിഞ്ഞ തവണ കോ ണ്‍ഗ്രസിലെ ഷാഹിദ കമാലിന് 321095 വോട്ടും, കെ.സുരേന്ദ്രന് 125482 വോട്ടും, പി.കരുണാകരന് 385522 വോട്ടുമാണ് ലഭിച്ചത്. അടയ്ക്കാ നിരോധനവും, എന്‍ഡോസള്‍ഫാന്‍, കടലാടിപ്പാറ ഖനനവും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിലെ വിഷയമായി മാറാന്‍ സാധ്യതയുണ്ട്. സോളാര്‍ വിഷയവും സെക്രട്ടറിയേറ്റ് സമരവും എല്‍ഡിഎഫിനും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകും. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയായിരിക്കും ബിജെപിയുടെ പ്രധാന ആയുധം. പി.കരുണാകരന് മണ്ഡലത്തില്‍ എംപി ഫണ്ട് ചിലവഴിച്ച് വികസനം നടത്തിയെന്ന് അവകാശപ്പെടുമ്പോള്‍ അതെല്ലാം കേന്ദ്ര ഫണ്ടാണെന്നതാണ് കോണ്‍ഗ്രസിണ്റ്റെ പക്ഷം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദുരിതബാധിതര്‍ക്കായി ഏറെയൊന്നും ചെയ്യാന്‍ എംപിക്കായിട്ടില്ല. കേന്ദ്രസര്‍ക്കാരിണ്റ്റെ അടയ്ക്കാനിരോധന നിയമം കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. കൂടുതല്‍ കവുങ്ങ് കര്‍ഷകരുള്ള മണ്ഡലത്തില്‍ നിരോധന നിയമം തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടിയാകും. മോദി അധികാരത്തില്‍ വന്നാല്‍ അടയ്ക്കാ നിരോധനം പിന്‍വലിക്കുമെന്ന കര്‍ഷകരുടെ വിശ്വാസം ബിജെപിയ്ക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യും. കടലാടിപ്പാറ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആളിക്കത്തും. 2007 ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ് കടലാടിപ്പറ ഖനനത്തിന് അനുമതി നല്‍കിയത്. ഇത് റദ്ദാക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടും അതിനെതുടര്‍ന്നുണ്ടായ കോലാഹലങ്ങളും എല്‍ഡിഎഫും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെതിരെ ആയുധമാക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ ബിജെപിക്ക് എന്തുകൊണ്ടും അനുകൂലമായ തരംഗമാണ് കാസര്‍കോട് മണ്ഡലത്തിലുള്ളതെന്നത് എല്ലാവരും തുറന്നു സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: