ബീജിംഗ്: ചൈനയില്‍ വീണ്ടും ജനങ്ങള്‍ക്കു നേരെ കഠാരയാക്രമണം. മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം.
തിരക്കേറിയ നഗരത്തില്‍ കഠാരയുമായെത്തിയ ഒരാള്‍ ജനങ്ങളെ കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു പേര് സംഭവസ്ഥലത്തും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചത്.
വിവരം അറിഞ്ഞ് സ്ഥലതെത്തിയ പോലീസ് അക്രമിയെ വെടിവെച്ചു വീഴ്ത്തി. വഴിയാത്രക്കാരും അക്രമിയുടെ സമീപത്തുണ്ടായവരുമാണ് കഠാരക്ക് ഇരയായത്. ഏതാനും പേര്‍ക്ക് സാരമായി പരിക്കേറ്റു.
അതേസമയം, അക്രമണത്തിനു തീവ്രവാദി ബന്ധമില്ലന്ന നിഗമനത്തിലാണ് പോലീസ്. രണ്ടാഴ്ച മുമ്പ് യുന്നാന്‍ പ്രവിശ്യയിലെ കുന്മിംഗിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ കഠാരയാക്രമണത്തില്‍ 33 പേര് കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: