വാഷിങ്ടണ്‍: അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ടു കെട്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
കാണാതായ ചിലരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 68 പേര്‍ക്കു പരിക്കേറ്റു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളിലാണ് ബുധനാഴ്ച സ്ഫോടനങ്ങളുണ്ടായത്. ഗ്യാസ് ചോര്‍ച്ചയായിരുന്നു അപകടകാരണം.
പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീയണച്ചത്. അഞ്ചു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണു മരിച്ചതെന്നും പരിക്കേറ്റവരില്‍ കുട്ടികള്‍ ഉണ്ടെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.
മരിച്ചവരില്‍ രണ്ടു സ്ത്രീകള്‍ മെക്സിക്കോയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മെക്സിക്കന്‍ സ്വദേശികളെ കാണതായതായും മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്ക് നൂറ് വര്‍ഷം പഴക്കമുണ്ടായിരുന്നതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: