ആറന്മുള: ശതകോടീശ്വരന്മാരുടെ ഒരു ദല്ലാള്‍ മാത്രമാണ് കെജിഎസ് എന്ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.ജി. ശങ്കരനാരായണപിള്ള അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ മുപ്പത്തിയൊന്നാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്പാടങ്ങളില് വിമാനമാണ് ഇറങ്ങേണ്ടതെന്ന വാശി ഒരു സംസ്കാരത്തിന്റെ ചിത്രങ്ങള്‍ മാറ്റി നാഗരികത വളര്‍ത്തിയെടുക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രസമിതി പ്രസിഡന്റ് ബി.എസ്. രമേശ് അഭിപ്രായപ്പെട്ടു. കര്‍ഷകതൊഴിലാളി സി. പൊന്നമ്മയുടെ നേതൃത്വത്തില്‍ നെല്പാടങ്ങളിലെ കൊയ്ത്തുപാട്ട് അവതരിപ്പിച്ചു. ചന്ദ്രമോഹന് റാന്നി, കെ.കെ.എസ്. ദാസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ആര്‍എസ്എസ് പത്തനംതിട്ട വ്യവസ്ഥാപ്രമുഖ് ആര്. മോഹനന്, സിപിഐ(എംഎല്) സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ഐ. ജോസഫ് ,സിപിഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മറ്റി അംഗം വി.കെ. മോഹന്‍ദാസ്, പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം പി.കെ. വിജയന്, സിപിഐ മണ്ഡലം കമ്മറ്റി അംഗം പ്രഭാകരന് ആചാര്യ, ബിജെപി പന്തളം തെക്കേകര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എന്‍ ശശിധരന് നായര്‍, രാമപ്രഭു, വി.ആര്. നവീന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: