ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വിവാഹപ്രായത്തിന് നിയന്ത്രണം പാടില്ലെന്ന് മതപണ്ഡിതന്മാര് അഭിപ്രായപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിവാഹപ്രായ നിയന്ത്രണ നിയമം നീക്കാനും രണ്ടാം വിവാഹത്തിന് ഒന്നാം ഭാര്യയുടെ അനുമതി വേണമെന്ന വ്യവസ്ഥ നീക്കാനുമുള്ള നിയമത്തിന് അംഗീകാരം നല്കി. ഇത് നിലവില്‍ വരുന്നതോടെ, ഇസ്ലാമിക മതനിയമപ്രകാരം വിവാഹരംഗത്തെ രണ്ടു നിയന്ത്രണ നിയമങ്ങള്‍ ഇല്ലാതാകും.
കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി (സിഐഐ) കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തില്‍ ഇസ്ലാമിക നിയമപ്രകാരം ഏതു പ്രായക്കാരായ കുട്ടികള്‍ക്കും വിവാഹമാകാവുന്നതാണെന്ന് വിശദീകരിച്ചു. സിഐഎയുടെ 91-ാമത് വാര്‍ഷിക മീറ്റിംഗിലാണ് പ്രഖ്യാപനം വന്നത്. സിഐഐ ചെയര്മാന് മൗലാന മുഹമ്മദ് ഖാനാണ് പ്രഖ്യാപിച്ചത്.
നിലവില്‍ പാക്കിസ്ഥാനില്‍ 15 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. ഇത് മാറ്റണമെന്ന ആവശ്യം കുറേ നാളുകളായി മതകാര്യ വകുപ്പ് മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു.
രണ്ടാം വിവാഹത്തിന് ഭര്‍ത്താവിന് ഒന്നാം ഭാര്യയുടെ അനുമതി വേണമെന്ന നിയമം ശരിഅത്തിന് എതിരാണെന്നും മൗലാനാ മുഹമ്മദ് ഖാന് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: