കൊച്ചി: മഹാഭൂരിപക്ഷമുള്ളവര്ക്ക് പരിഗണന ലഭിക്കാത്തത് ഐക്യമില്ലായ്മ കൊണ്ടാണെന്നും എല്ലാവരും നേതാക്കന്മാരാകാതെ അണികളാകാന്‍ ശ്രമിക്കണമെന്നും വെള്ളാപ്പള്ളി നടേശന്. ഒറ്റക്കെട്ടായി നിന്ന് സമുദായത്തെ വളര്ത്തിയെടുക്കണന്ന്മ് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം കണയന്നൂര്‍ യൂണിയന് മൈക്രോഫിനാന്‍സ്, ഓട്ടോറിക്ഷ,സ്വര്ണാഭരണവായ്പ പദ്ധതികളുടെ വിതരണോദഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം കണയന്നൂര്‍ എസഎന്‍ഡിപി യൂണിയന് ഹാളില്‍ നടന്ന ചടങ്ങില്‍ കണയന്നൂര്‍ യൂണിയന് എസ്എന്‍ഡിപി യോഗം ചെയര്മാന് മഹാരാജാ ശിവാനന്ദന് അധ്യക്ഷനായിരുന്നു. ഓട്ടോറിക്ഷാ വായ്പ പദ്ധതി ഉദ്്ഘാടനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന് നിര്‍വഹിച്ചു. ഓട്ടോറിക്ഷാ വായ്പാ സമ്മതപത്രം വിതരണം ബാങ്ക് ഓഫ് ഇന്ത്യ നായരമ്പലം ബ്രാഞ്ച് മാനേജര്‍ ജാന്സിജോസും സ്വര്‍ണ്ണാഭരണ വായ്പാ സമ്മതപത്രം വിതരണം എ.സി മോഹനും നിര്‍വഹിച്ചു. പി.ജി ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന് വൈസ് ചെയര്മാന് എ.ബി ജയപ്രകാശ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ടി.കെ പത്മനാഭന് മാസ്റ്റര്‍, എം മുരളീധരന്, ഉണ്ണി കാക്കനാട്, ലീല പരമേശ്വരന്, ഗീത ദിനേശന്, സെല്‍വരാജ് ശാന്തി, അഭിരാം ഉണ്ണി, സുധീര്‍ കുമാര്‍ ചോറ്റാനിക്കര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: