കൊച്ചി: സിപിഎമ്മിന്റെ മൂന്നാം മുന്നണി പരീക്ഷണം കോണ്‍ഗ്രസ്സിനെ സഹായിയ്ക്കാനുള്ള കപട തന്ത്രമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പ്രസ്താവിച്ചു. യുപിഎയെ അധികാരത്തിലെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റുകളാണ് അദ്ദേഹം പറഞ്ഞു. അയ്യപ്പന് കാവ് ആചാര്യ ടവേഴ്സില്‍ നടന്ന ഏരിയാ കമ്മിറ്റി നിശാക്യാമ്പ് ഉദ്ഘാടന ചെയ്തുകൊണ്ട് പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് വേണു അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ജലജ ആചാര്യ, സന്ധ്യ ജയപ്രകാശ്, വാസന്തി ടീച്ചര്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, മുരളി അയ്യപ്പന്‍കാവ്, രാജേഷ് കുന്നുംപുറം, ലക്ഷ്മണന്, അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: