Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പട്ടേല്‍, ശാസ്ത്രി, ജെ.പി, പ്രണബ്‌… പട്ടിക അവസാനിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 09:31 pm IST
in Vicharam

ദേശീയ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ഡസനിലേറെ നേതാക്കള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതാവായി തെരഞ്ഞടുത്തത്‌. രാഹുലിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞടുപ്പ്‌ പരാജയങ്ങല്‍ നേരിട്ടപ്പോഴും കോണ്‍ഗ്രസില്‍ നിന്ന്‌ ഒരു എതിര്‍ശബ്ദം പോലും ഉയര്‍ന്നില്ല. നെഹ്രു കുടുംബത്തിന്‌ പുറത്തു നിന്നുള്ള ഏതെങ്കിലും നേതാവായിരുന്നു ഇത്തരത്തില്‍ ദയനീയമായ പ്രകടനം കാഴ്ചവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏതെങ്കിലും മ്യൂസിയത്തില്‍ ആകുമായിരുന്നു. ഒരു ജനാധിപത്യ സംവിധാനത്തിനകത്ത്‌ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലക്ക്്‌ പാലിക്കേണ്ട പ്രാഥമിക ചട്ടങ്ങല്‍ പോലും കോണ്‍ഗ്രസ്‌ അനുവര്‍ത്തിക്കുന്നില്ല എന്നതാണ്‌ സത്യം.നേതൃസ്ഥാനത്തെത്താന്‍ കഴിവോ പ്രവര്‍ത്തന പരിചയമോ അല്ല രാഹുലിന്‌ തുണയായത്‌.കുടുംബ പാരമ്പര്യമാണ്‌. പ്രണബ്‌ മുഖര്‍ജിയും എ.കെ ആന്റണിയും ദ്വിഗ്‌വിജയ്‌ സിംഗും ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞാണ്‌ രാഹുലിനെ നായകനായി തെരഞ്ഞടുത്തത്‌ എന്നതാണ്‌ ശ്രദ്ധേയം.കഴിവും പ്രപ്തിയുമുള്ള നേതാക്കളെല്ലാം ആ പാര്‍ട്ടിയെ കയ്യൊഴിയുകയാണ്‌. അവശേഷിക്കുന്നത്‌ സ്തുതി പാഠകരുടെ സംഘം മാത്രമാകും.

രാഹുലിന്റെ കാര്യത്തില്‍ മാത്രമല്ല നെഹ്രുവും ഇന്ദിരയും രാജീവും സോണിയയും നേതൃത്വത്തിലേക്ക്‌ വന്നതും ശരിയായ വഴിയിലൂടെയായിരുന്നില്ല. യഥാര്‍ത്ഥ ജനനേതാക്കള്‍ക്ക്‌ പകരം ഈകുടുംബം തന്ത്രങ്ങളിലൂടെ അധികാരം തങ്ങളുടേതാക്കി മാറ്റിയതാണ്‌ ഇന്ത്യന്‍ സമൂഹം നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണമായത്‌.ഓരോ കാലഘട്ടത്തിലും അന്താരാഷ്‌ട്ര ഗൂഢാലോചനയും ആസൂത്രണവും ഇതിനായി നടന്നിട്ടുണ്ട്‌.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരിക്കണമെന്ന ജനഹിതപരിശോധനയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ്‌ ജനങ്ങള്‍ തെരഞ്ഞടുത്തത്‌. ആചാര്യ ജെ.ബി കൃപലാനിയായിരുന്നു ജനഹിതത്തില്‍ രണ്ടാമന്‍.എന്നാല്‍ ഇതംഗീകരിക്കാന്‍ നെഹ്രു തയ്യാറായിരുന്നില്ല. തനിക്കനുകൂലമായി ഗാന്ധിജിയെ സ്വാധീനിക്കാന്‍ നെഹ്രുവിനെ മൗണ്ട്‌ ബാറ്റണും എഡ്വിനാ മൗണ്ട്‌ ബാറ്റണും പ്രേരിപ്പിച്ചു. നെഹ്രുവിനെ നേതാവായി തെരഞ്ഞടുത്തില്ലെങ്കില്‍ ഇന്ത്യാ വിഭജനമടക്കം ഇന്ത്യയിലെ തങ്ങളുടെ പദ്ധതികളെല്ലാം പാളുമെന്ന്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനറിയാമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും മാനസികമായി സാമന്ത പദവിയില്‍ തുടരുന്ന ഒരു ഇന്ത്യയെ ആയിരുന്നു ബ്രിട്ടനാവശ്യം. നെഹ്രുവല്ല നേതാവെങ്കില്‍ ഇന്ത്യയെ 540 നാട്ടുരാജ്യങ്ങലായി വിഭജിക്കാനാണ്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും സര്‍ദാര്‍ പട്ടേലിനെ അംഗീകരിക്കാന്‍ തങ്ങള്‍ക്കാകില്ലെന്നും മൗണ്ട്‌ ബാറ്റണ്‍ ഗാന്ധിജിയെ അറിയിച്ചു. ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാരായ ലാറി കോളിന്‍സും ഡൊമിനിക്‌ ലാപ്പിയറും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്‌ എന്ന പുസ്തകത്തില്‍ നെഹ്രുവും മുഹമ്മദാലി ജിന്നയും മൗണ്ട്‌ ബാറ്റണ്‌ എത്രമാത്രം സ്വീകാര്യരായിരുന്നുവെന്നും ഗാന്ധിയേയും പട്ടേലിനെയും ബ്രിട്ടന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്‌. ഗാന്ധിജിയുടെ ഹിതമറിഞ്ഞ പട്ടേല്‍ പിന്‍മാറാന്‍ തയ്യാറായി. ആചാര്യ കൃപലാനിക്ക്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമായിരുന്നില്ല. അദ്ദേഹം കോണ്‍ഗ്രസ്‌ വിട്ടു. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി സ്ഥാപിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയും രാജ്യത്തിന്റെ ആദ്യ നിയമമന്ത്രിയുമായിരുന്ന ബാബാ സാഹേബ്‌ അംബേദ്കര്‍ കോണ്‍ഗ്രസ്‌ വിടാനുണ്ടായ സാഹചര്യവും സമാനമാണ്‌. നെഹ്രുവിന്റെ കാശ്മീര്‍ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു അംബേദ്കറുടെ രാജി. കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന 370-ാ‍ം വകുപ്പ്‌ ഭരണഘടനക്ക്‌ വിരുദ്ധമാണെന്ന്‌ ആദ്യം ചൂണ്ടിക്കാട്ടിയത്‌ ഭരണഘടനയുടെ ശില്‍പ്പി തന്നെയായിരുന്ന അംബേദ്കറായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ 370-ാ‍ം വകുപ്പിനെതിരെ അംബേദ്കര്‍ നടത്തിയ പ്രസംഗം പാര്‍ലമെന്റ്‌ രേഖകളിലുണ്ട്‌. കോണ്‍ഗ്രസ്‌ ഇന്ന്‌ അംബേദ്കറുടെ പേര്‌ പോലും ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല. തികഞ്ഞ ഗാന്ധിയനും ആദര്‍ശവാദിയുമായിരുന്ന സി.രാജഗോപാലാചാരിയും കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ചത്‌ നെഹ്രുവിനോടുള്ള വിയോജിപ്പ്‌ നിമിത്തമായിരുന്നു. പിന്നീട്‌ അദ്ദേഹം സ്വതന്ത്രതാ പാര്‍ട്ടി സ്ഥാപിച്ച്‌ കോണ്‍ഗ്രസിനെതിരെ മത്സരിക്കുകയും 67 ല്‍ ഈ പാര്‍ട്ടി ലോക്സഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയായി മാറുകയും ചെയ്തു. 1947 ലെ താത്കാലിക മന്ത്രിസഭയില്‍ നെഹ്രുവിനും പട്ടേലിനും പുറമേ 10 പേരാണ്‌ ഉണ്ടായിരുന്നത്‌. അതില്‍ 6 പേര്‍ നെഹ്രുവിനോടുള്ള ഭിന്നത നിമിത്തം രാജി വക്കുകയായിരുന്നു. ഇങ്ങനെ രാജി വച്ച്‌ ഇറങ്ങിയവരായിരുന്നു യഥാര്‍ത്ഥത്തില്‍ ജനനേതാക്കള്‍. സ്വാതന്ത്ര്യ സമരത്തിന്റേയും സ്വതന്ത്ര ഇന്ത്യയുടേയും ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചവരായിരുന്നു അവര്‍.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയും പീനല്‍കോഡും തയ്യാറാക്കുന്നതിലും സാമ്പത്തിക ആസൂത്രണത്തിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌ അംബേദ്കറായിരുന്നു. പഞ്ചവത്സര പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആസൂത്രണം , റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയവയൊക്ക അംബേദ്കറുടെ സംഭാവനകളായിരുന്നു. ഏകീകൃത ഇന്ത്യ എന്ന സങ്കല്‍പ്പത്തിനായി നാട്ടു രാജ്യങ്ങളുടെ സംയോജനത്തിന്‌ സര്‍ദ്ദാര്‍ പട്ടേല്‍ വഹിച്ച പങ്ക്‌ ഐതിഹാസികമാണ്‌. മഹാരഥന്‍മാരായ ഈ ദേശീയ നേതാക്കളെ വിസ്മരിക്കുകയും ജവഹര്‍ ലാല്‍ നെഹ്രു എന്ന പൊള്ളയായ വി്ഗ്രഹത്തെ മഹത്വവത്കരിക്കുകയും ആയിരുന്നു പിന്നീട്‌ വന്ന കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റേയോ ഗാന്ധിസത്തിന്റേയോ ആദര്‍ശമായിരുന്നില്ല സ്വാര്‍ത്ഥ താത്പര്യങ്ങളും അധികാരമോഹങ്ങളുമായിരുന്നു അവരെ ഭരിച്ചിരുന്നത്‌. പ്രധാനമന്ത്രിയായ ശേഷവും നെഹ്രു ആരുടെ താത്പര്യത്തിനനുസരിച്ചാണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്നത്‌ ആശ്ചര്യമുളവാക്കുന്ന സംഗതിയാണ്‌. ഭരണത്തിലെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പലതും കൈക്കൊള്ളുന്നതിനു മുന്‍പ്‌ നെഹ്രു എഡ്വിന മൗണ്ട്‌ ബാറ്റണോട്‌ അഭിപ്രായമാരാഞ്ഞിരുന്നു. ബ്രിട്ടീഷ്‌ ചരിത്രകാരനായ ജാനെറ്റ്‌ മോര്‍ഗന്‍ ഇത്‌ സംബന്ധിച്ച്‌ നടത്തിയിട്ടുള്ളവെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാണ്‌. 1948 മുതല്‍ 1960 വരെ നെഹ്രു എഡ്വിനക്കെഴുതിയ കത്തുകള്‍ അദ്ദേഹം ശേഖരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതില്‍ സുപ്രധാനമായ പല നയങ്ങളിലും തീരുമാനങ്ങളിലും ഉള്ള അഭിപ്രായം ആരായുന്ന കത്തുകളുണ്ട്‌. ചപലമായ പ്രണയ ലേഖനങ്ങളുണ്ട്‌. ചില കത്തുകളില്‍ ചുവന്ന പനിനീര്‍ പുഷ്പങ്ങള്‍ തുന്നിച്ചേര്‍ത്തിരുന്നുവെന്നും മോര്‍ഗന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ വിദേശ-പ്രതിരോധ നയം സംബന്ധിച്ച സുപ്രധാനമായ പലവെളിപ്പെടുത്തലുകളും ഈ കത്തുകളിലുണ്ട്‌. ഇന്ത്യയെ വിഭജിക്കാനും സ്വാതന്ത്ര്യം അനുവദിക്കാനും തീരുമാനിച്ചതിനു പിന്നാലെ ബ്രിട്ടന്‍ രാജ്യത്തു നിന്ന്‌ കടത്തിയ വന്‍ സമ്പത്തുള്‍പ്പെടെയുള്ള കൊള്ളകള്‍ സംബന്ധിച്ച്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി നിശബ്ദനായതെങ്ങനെയെന്ന്‌ മൗണ്ട്‌ ബാറ്റണ്‍ തന്റെ ആത്മകഥയിലും മകള്‍ പട്രീഷ്യക്കെഴുതിയ കത്തിലും വെളിപ്പെടുത്തുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനെ പ്രധാനമന്ത്രിയാക്കേണ്ടത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ആവശ്യമായിരുന്നുവെങ്കില്‍ ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കേണ്ടത്‌ സോവിയറ്റ്‌ സാമ്രാജ്യത്വത്തിന്റെ ആവശ്യമായിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ആദര്‍ശധീരനായ നേതാവിനെയാണ്‌ ഇന്ത്യന്‍ സമൂഹത്തിന്‌ അതുമൂലം നഷ്ടമായത്‌.

ടി.എസ്‌. നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

India

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

പുതിയ വാര്‍ത്തകള്‍

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.