വാഷിംഗ്ടണ്‍: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സൂക്ഷിച്ചിരുന്ന 70 ഇന്ത്യക്കാരുടെ പാസ്പോര്ട്ടുകള് മോഷണം പോയി. സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് വീസയും മറ്റ് പാസ്പോര്‍ട്ട് രേഖകളും നല്കുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലാണ് മോഷണം നടന്നത്.
കഴിഞ്ഞ നവംബര്‍ 19നു ശേഷമാവാം രേഖകള്‍ മോഷണം പോയതെന്ന് ഇന്തോ-അമേരിക്കന്‍ പ്രസിദ്ധീകരണമായ ഇന്ത്യാ വെസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഷണം പോയ പാസ്പോര്ട്ടുകള് ഇന്ത്യന്‍ കോണ്‍സുലേറ്റ് റദ്ദാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ഇനി കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് നടന്നിരിക്കുന്നതെന്നും സാന്‍ ഫ്രന്സീസ്കോ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് രേഖകള്‍ക്കൊപ്പം പണവും ചെക്കുകളും സേഫില്‍ നിന്ന് മോഷണം പോയതായി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ജീവനക്കാരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: