സനാ: യെമനില്‍ ബോട്ടു മുങ്ങി 42 പേര് മരിച്ചു. യെമന്‍ ഉള്‍ക്കടലിലാണ് സംഭവം. തെക്കന്‍ പ്രവിശ്യയായ ഷാബ്വാക്ക് സമീപമാണ് അപകടമുണ്ടായത്.
ആഫ്രിക്കന്‍ അഭയാര്‍ത്ഥികളാണ് മരിച്ചത്. ചെറിയ ബോട്ടില്‍ ആള്‍ക്കാരെ കുത്തി നിറച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
സെമാലിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അധികം പേരും. 30 ഓളം പേരെ നാവിക സേനാ അധികൃതര്‍ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരെയെല്ലാം മേഫ നഗരത്തിലെ അഭയാര്‍ത്ഥി ക്യാംപിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: