കൊച്ചി: മികച്ച ഗുണമേന്മയും വിശാലമായ ഷോപ്പിങ് സൗകര്യങ്ങളും ജനങ്ങള്‍ക്ക് നല്‍കുകയാണ് മാളുകളിലുടെയും ഹൈപ്പര്മാര്ക്കറ്റുകളിലുടെയും ലക്ഷ്യമിടുന്നതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു. ഇടപ്പള്ളി ലുലു മാളിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്സവകേന്ദ്രത്തില് എത്തിയതുപോലെ ഇടപ്പള്ളി ലുലുമാളിനെ വിസ്മയതോടെയും വിടര്‍ന്ന കണ്ണുകളോടെയും നോക്കുന്ന ജനസമൂഹത്തെ പ്രായഭേദമാന്യ കണ്ടിട്ടുണ്ട്, ഇതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്. അവരുടെ കണ്ണിലെ തിളക്കവും വിസ്മയവും എനിക്ക് സമ്മാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും ചാരിതാര്‍ത്ഥ്യജനകമായ നിമിഷങ്ങളെന്നും യൂസഫലി പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലുലു മാള്‍ സന്ദര്‍ശിച്ചത് രണ്ട് കോടിയിലേറെ ജനങ്ങള്‍, മാള്‍ സര്‍ക്കാരിന് നികുതിയായി നല്‍കിയത് 34 കോടിയിലേറെ രൂപ. മാളില്‍ 4600 പേര്‍ക്ക് നേരിട്ടും 6000 ലേറെപേര്‍ക്ക് പരോക്ഷമായും ഇതിനകം ജോലി ലഭിച്ചു. വിനോദ-കെട്ടിട-തൊഴില്‍?-വില്‍പ്പന നികുതിയിനങ്ങളിലായിട്ടാണ് 34 കോടി രൂപ ലുലുമാളില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചത്. 28ലക്ഷം വാഹനങ്ങളാണ് സന്ദര്‍ശകരുമായി ലുലുവിന്റെ കവാടം കടന്നെത്തിയത്. പഠനത്തിന് ഇന്ത്യയിലെത്തിയ വിദേശ വിദ്യാര്‍ഥികളും വിനോദസഞ്ചാരത്തിന് എത്തിയ ടൂറിസ്റ്റുകളും ഉള്‍പ്പടെ 10ലക്ഷത്തോളം വിദേശിയരും ഒരു വര്‍ഷത്തിനുള്ളില്‍ ലുലു മാളിലെത്തി.
കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച 52 അന്തര്‍ദേശീയ ബ്രാന്റുകള്‍ ഉള്‍പ്പടെ 176 ഔട്ട്ലൈറ്റുകളാണ് ഇപ്പോള്‍ മാളില്‍ പ്രവര്‍ത്തിക്കുന്നത്.
ഒരുവര്‍ഷത്തിനുള്ളില്‍ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള നിരവധി അവാര്‍ഡുകള്‍ മാളിനെ തേടിയെത്തി. ഏഷ്യഷോപ്പിങ് സെന്റര്‍ ആന്‍ഡ് മാള്‍ അവാര്‍ഡില്‍ 2014ലെ ഷോപ്പിങ് സെന്റര്‍ ഓഫ് ഇയര്‍ അവാര്‍ഡ് (സൗത്ത്), റിട്ടെയില്‍ രംഗത്തെ മികവിന് ഏറ്റവും മികച്ച ഓണ്‍ലൈന്‍ ക്യാംപയിന് അവാര്‍ഡും ലുലു നേടി. ഏറ്റവും പ്രശംസിക്കപ്പെട്ട രൂപകല്‍പ്പനക്ക് മാളിന് ഇമേജസ് ഷോപ്പിങ് സെന്റര്‍ അവാര്‍ഡും 2013ല്‍ ലുലു നേടി. ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ മികച്ച കോണ്‍ക്രീറ്റ് സൗധത്തിനുളള അവാര്‍ഡും കഴിഞ്ഞ വര്‍ഷം ലുലുമാള്‍ നേടിയിരുന്നു. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ അവലോകനപ്രകാരം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴുമാളുകളില് ഒന്നാണ് ലുലുമാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: