തൃപ്പൂണിത്തുറ: രാജ്യത്തെ തൊഴിലാളി സമൂത്തിലെ 93 ശതമാനം പേരില്‍ കേവലം ഒരു ശതമാനത്തിന് മാത്രമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചിട്ടുള്ള സാമൂഹ്യസുരക്ഷാ പദ്ധതിക്ക് കീഴില്‍ വന്നിട്ടുള്ളൂ. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളേയും ഇഎസ്ഐ, പെന്ഷന് തുടങ്ങിയ പദ്ധതി കീഴില്‍ കൊണ്ടുവരണമെന്ന് ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ഹാളില്‍ എറണാകുളം ജില്ലാ നിര്‍മാണ തൊഴിലാളി സംഘം (ബിഎംഎസ്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തുലക്ഷത്തിലധികം രൂപയുടെ നിര്‍മാണത്തിന് ഒരു ശതമാനം സെസ് നിര്‍മാതാക്കള്‍ ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന് നല്‍കേണ്ടതുണ്ട്. ഈ ഇനത്തില്‍ കേരളത്തില്‍ നിന്നുമാത്രം 650 കോടി രൂപയാണ് കുടിശിക. ഇത് എത്രയും വേഗം പിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍മാണ തൊഴിലാളികളുടെ പെന്ഷന് മിനിമം 3000 രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ജില്ല നിര്‍മാണ തൊഴിലാളി സംഘം പ്രസിഡന്റ് പി.എസ്.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, സെക്രട്ടറി ആര്.രഘുരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.എസ്.വിനോദ് കുമാര്‍, കെ.എസ്.അനില്‍കുമാര്‍, മേഖലാ പ്രസിഡന്റ് സി.എ.സജീവന്, വി.ആര്.അശോകന്, വി.ബി.വിനോദ്, എം.എ.ഷാജി, സജിത് ബോള്‍ഗാട്ടി, എ.ടി.സജീവന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.എസ്.വിനോദ് കുമാര്‍ (പ്രസിഡന്റ്), വി.ആര്.അശോകന്, വി.എം.ഗോപി, പി.എസ്.സജിത്ത്, എം.എ.ഷാജി, സതീശന് (വൈസ് പ്രസിഡന്റുമാര്‍), സെക്രട്ടറിയായി കെ.എസ്.അനില്‍കുമാറിനേയും ജോയിന്റ് സെക്രട്ടറിമാരായി വി.പി.സജിത്ത്, പി.എസ്.ശക്രന്, വി.എസ്.രവീന്ദ്രന്, വി.ആര്.മനോജ്, കെ.എസ്.മോഹനന് എന്നിവരേയും ഖജാന്‍ജിയായി വി.ബി.വിനോദിനേയും തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങള്‍: അജിത്ത്, രതീഷ്, പി.വി.ഉണ്ണികൃഷ്ണന്, എം.പി.സജികുമാര്‍, പി.എസ്.കൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: